CinemaGeneralIndian CinemaLatest NewsMollywood

‘ഹരം കൊള്ളിച്ച് മമ്മൂട്ടിയുടെ കാർ ഡ്രിഫ്റ്റിങ്ങ്’: ‘റോഷാക്ക്’ ബിടിഎസ് പുറത്ത്

ആരാധകർ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ്. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ ‘, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്.

ഇപ്പോളിതാ, ചിത്രത്തിലെ ഒരു രംഗത്തിന്റെ ബിഹൈൻഡ് ദ സീൻസ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘അഭിനയത്തോടുള്ള ആർത്തി കൂടുമ്പോൾ അദ്ദേഹത്തിന് മുന്നിൽ അസാധ്യമായി ഒന്നുമില്ല’ എന്ന ക്യാപ്ഷ്യനോടെയാണ്  വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രം കാർ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. റിലീസ് ചെയ്ത് നിമിഷ നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഈ വീഡിയോ തരം​ഗമായി മാറിയിരിക്കുകയാണ്. വേഗത്തിൽ ഓടുന്ന കാർ നടൻ ഡ്യൂപ്പ് ഒന്നുമില്ലാതെ ഡ്രിഫ്റ്റ് ചെയ്യുന്നതും ഒറ്റ ടേക്കിൽ മമ്മൂട്ടി ഷോട്ട് ഓക്കേ ആക്കുമ്പോൾ അണിയറ പ്രവർത്തകർ കയ്യടിക്കുന്നതും വീഡിയോയിൽ കാണാം. ഫോർഡിൻറെ മസ്ടാങ് എന്ന കാറാണ് നടൻ ഓടിക്കുന്നത്.

 

Also Read: ‘ഗോഡ്‌ഫാദറിന്റെ വിജയത്തിന് പിന്നിലെ ശക്തി, സൽമാന് നന്ദി’: ചിരഞ്ജീവി

ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

http://

 

shortlink

Related Articles

Post Your Comments


Back to top button