CinemaGeneralIndian CinemaLatest NewsMollywoodNEWS

മമ്മൂട്ടിയുടെ ലൂക്ക് ആന്റണി തകർത്തോ?: ‘റോഷാക്കി’ന്റെ ഫസ്റ്റ് ‍‍ഡേ കളക്ഷൻ ഇങ്ങനെ

പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. ഒക്ടോബർ 7 ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ‘റോഷാക്കി’ൽ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും ആഭിപ്രായം ഉണ്ട്. ഓരോ ഫ്രെയ്മിലും ആകാംക്ഷ ജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തിൽ നിരവധി സസ്പെൻസ് എലമെന്റുകളും സംവിധായകൻ ഒരുക്കിവെച്ചിട്ടുണ്ട്. സിനിമയുടെ ഫസ്റ്റ് ‍ഡേ കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ചിത്രം ആ​ഗോള തലത്തിൽ നേടിയത് അഞ്ച് കോടിക്കും മുകളിലാണ്. ഫ്രൈ‍ഡേ മാറ്റിനിയാണ് ‘റോഷാക്കി’ന്റെ ആദ്യ ദിന ആ​ഗോള കളക്ഷൻ ട്വീറ്റ് ചെയ്തത്. മൂന്ന് മുതൽ നാല് കോടി വരെയാണ് കേരളത്തിൽ നിന്ന് ലഭിച്ചത് എന്നാണ് റിപ്പോർട്ട്. മികച്ച പ്രതികരണം ലഭിക്കുന്ന സ്ഥിതിക്ക് അടുത്ത ദിവസം മുതൽ ബോക്സ് ഓഫീസിൽ സിനിമ തരം​ഗമാകും എന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

Also Read: ‘രഞ്ജിത് ശങ്കറിന്റെ ഈ രണ്ടുവരികൾ എനിക്ക് അമൂല്യമായ ഒരു കൈത്താങ്ങാണ്’: സനൽ കുമാർ ശശിധരൻ

കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ നിർമ്മാണം മമ്മൂട്ടി കമ്പനിയാണ് നിർവ്വഹിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് ആണ് സിനിമ വിതരണം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീർ അബ്ദുൾ ആണ്.

 

shortlink

Related Articles

Post Your Comments


Back to top button