CinemaGeneralIndian CinemaLatest News

‘പ്രഭാസ് ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ സംഭവിക്കില്ലായിരുന്നു’: ഓം റൗത്ത്

പ്രഭാസിനെ നായകനാക്കി ഓം റൗത്ത് സംവിധാനം ചെയ്യുന്ന ‘ആദിപുരുഷ്’ എന്ന സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. ഇതിഹാസ കാവ്യമായ രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങും അഭിനയിക്കുന്നു. ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയാണ് എത്തുന്നത്. ഇന്ത്യയിൽ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ‘ആദിപുരുഷ്’ എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. പ്രഖ്യാപനം മുതൽ തന്നെ ശ്രദ്ധ നേടിയ ചിത്രം 500 കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.

ഇപ്പോളിതാ, ചിത്രത്തിന്റെ 3ഡി ടീസർ ലോഞ്ചിനിടെ സംവിധായകൻ ഓം റൗത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‘ആദിപുരുഷി’നായി തന്റെ ഒരേയൊരു ചോയ്‌സ് പ്രഭാസ് ആയിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ‘ആദിപുരുഷ്’ സംഭവിക്കില്ലായിരുന്നുവെന്നുമാണ് ഓം റൗത്ത് പറയുന്നത്.

Also Read: ‘ത്രീഡി പതിപ്പ് ആദ്യം കണ്ടപ്പോൾ ഞാൻ ത്രില്ലടിച്ചു, ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വദിച്ചു’: പ്രഭാസ്

‘രഘുറാമിന്റെ റോളിലേക്കുള്ള ഓരേയൊരു ചോയ്‌സ് പ്രഭാസ് മാത്രമായിരുന്നു. ആ കഥാപാത്രം എഴുതുമ്പോൾ മനസ്സിൽ അദ്ദേഹം ആയിരുന്നു. പ്രതീക്ഷയ്‌ക്കൊത്ത് പ്രഭാസ് ഉയർന്നു. ആവശ്യപ്പെടാൻ കഴിയാത്തവിധം ദൈവികമായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. താനില്ലായിരുന്നുവെങ്കിൽ സിനിമ ചെയ്യില്ലായിരുന്നുവെന്ന് പ്രഭാസിനോട് പറഞ്ഞിട്ടുണ്ട്’, ഓം റൗത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button