CinemaGeneralIndian CinemaLatest NewsMollywood

‘രഞ്ജിത് ശങ്കറിന്റെ ഈ രണ്ടുവരികൾ എനിക്ക് അമൂല്യമായ ഒരു കൈത്താങ്ങാണ്’: സനൽ കുമാർ ശശിധരൻ

മലയാള സിനിമ ലോകത്ത് വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ സിനിമകൾ ചെയ്ത് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അടുത്തിടെ അദ്ദേഹത്തെ കുറിച്ച് പല വിവാദങ്ങളും ഉണ്ടാകുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലും സനൽ കുമാർ വളരെ സജീവമാണ്. പലപ്പോളും അദ്ദേഹം പങ്കുവെക്കാറുള്ള പോസ്റ്റുകൾ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോളിതാ, സംവിധയാകൻ രഞ്ജിത്ത് ശങ്കർ സനൽ കുമാർ ശശിധരനെ കുറിച്ച് സാമൂഹിക മാധ്യമത്തിൽ പറഞ്ഞതും അത് പങ്കുവെച്ച് സനൽ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ‘സനൽ കുമാർ ശശിധരൻ സിനിമകൾ പതുക്കെ കണ്ടുതുടങ്ങുകയാണ്. നമ്മുടെ കാലത്തെ വളരെ പ്രധാനപ്പെട്ട ഒരു ചലച്ചിത്ര നിർമ്മാതാവ്. അദ്ദേഹത്തിൽ നിന്ന് കൂടുതൽ സിനിമകൾ പ്രതീക്ഷിക്കുന്നു’, ഇങ്ങനെയാണ് രഞ്ജിത്ത് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. രഞ്ജിത്തിന്റെ ഈ കുറിപ്പിന് നന്ദി പറഞ്ഞുകൊണ്ട് നീണ്ട കുറിപ്പാണ് സനൽ കുമാർ ഫേസ്ബുക്കിൽ പങ്കുവച്ചത്.

Also Read: ‘ശസ്ത്രക്രിയ കഴിഞ്ഞു, വിശ്രമം ആവശ്യമാണ്’: ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി ഖുശ്ബു

സനൽ കുമാർ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

സംവിധായകൻ ശ്രീ Ranjith Sankar ന്റെ ഈ രണ്ടു വരിക്കുറിപ്പ് നന്ദിയോടെ ഞാൻ ഇവിടെ അടയാളപ്പെടുത്തുന്നു. അദ്ദേഹത്തെ ഞാൻ നേരിട്ട് കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. അദ്ദേഹത്തിന്റെ ആദ്യ സിനിമയായ പാസഞ്ചർ എന്നെ ഹരം കൊള്ളിക്കുകയും അതേക്കുറിച്ച് എഴുതുകയും ചെയ്തിട്ടുണ്ട് എന്നുമാത്രം. ഇപ്പോൾ ഞാൻ കടന്നുപോകുന്ന അങ്ങേയറ്റം ദുഷ്കരമായ കാലത്തേക്കുറിച്ച് എന്റെ മേഖലയിലുള്ള എല്ലാവർക്കും അറിയാമെങ്കിലും, വളരെയധികം പേർ ഉള്ളുകൊണ്ടെങ്കിലും ഞാനതിൽ നിന്നും തിരിച്ചു കയറട്ടെ എന്ന് ആഗ്രഹിക്കുന്നു എങ്കിലും ആദ്യമായാണ് ഒരാൾ ഇങ്ങനെ പരസ്യമായി ഒരു വാചകം കുറിക്കാൻ മുന്നോട്ട് വരുന്നത്. എനിക്ക് ചുറ്റുമുള്ള വേട്ടനായ്ക്കൾ എന്നെ മനസുകൊണ്ട് പോലും സഹായിക്കുന്നവരെയൊക്കെ ആക്രമിക്കാൻ മടിക്കാത്തത് കൊണ്ട് ഇതൊരു സാഹസമാണ് എന്ന് പറയാതെ വയ്യ. ഇക്കാലയളവിൽ എന്നെ അപൂർവമായി നേരിൽ കാണുമ്പോൾ സിനിമാ മേഖലയിലുള്ള ചിലർ സ്നേഹം പ്രകടിപ്പിക്കുകയും സണ്ണിജോസഫ് സാറിനെയും കെപി കുമാരൻ സാറിനെയും പോലെ വിരലിലെണ്ണാവുന്ന ആളുകൾ ഫോണിൽ വിളിച്ച് സ്നേഹാന്വേഷണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നെ നന്നായി അടുത്തറിയാവുന്ന വളരെ അപൂർവം പേരൊഴികെ ആരുമായും ഞാനും ബന്ധങ്ങൾ സൂക്ഷിക്കുന്നില്ല എന്നതാണ് സത്യം. ഞാൻ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഞാനെഴുതുമ്പോൾ പലരും അടുത്ത സിനിമയെടുക്കു മുന്നോട്ട് പോകൂ എന്നൊക്കെ അർത്ഥമില്ലാത്ത വാക്കുകൾ കൊണ്ട് സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ ചിരിവരും. അവരാരും ഞാനിതുവരെ ചെയ്ത സിനിമകളെ കുറിച്ചോ അവയുടെ പ്രാധാന്യത്തെ കുറിച്ചോ സംസാരിച്ചു കണ്ടിട്ടില്ല. ഇപ്പോൾ എനിക്കാവശ്യമുള്ളത് പുതിയ സിനിമ എടുക്കൂ എന്നുള്ള പ്രോത്സാഹനമല്ല. സിനിമ എടുക്കുക എന്ന സങ്കീർണമായ പ്രവർത്തിയിൽ നിന്നും എന്നെ അത്ര പെട്ടെന്നൊന്നും തടയാൻ കഴിയില്ല എന്നതുകൊണ്ടാണ് എന്നെ ഒരു കള്ളക്കേസിൽ കുടുക്കിയിരിക്കുന്നതും സിനിമയെടുക്കാൻ ഞാൻ ഉപയോഗിച്ചിരുന്ന ഏറ്റവും ബേസിക് ഉപകരണത്തെ അകാരണമായി പിടിച്ചു വെച്ചിട്ടുള്ളതും. എടുത്ത സിനിമകളിൽ പലതും എങ്ങും എത്താത്ത അവസ്ഥയിൽ വീണ്ടും സിനിമ എടുക്കൂ എന്ന ആഹ്വാനങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളത്? ഈ സാഹചര്യത്തിലാണ് ഒറ്റയ്ക്ക് വെട്ടിയ വഴിയിലൂടെ സ്വന്തം ഇരിപ്പിടമുറപ്പിച്ച ശ്രീ രഞ്ജിത് ശങ്കറിന്റെ ഈ രണ്ടുവരികൾ എനിക്ക് അമൂല്യമായ ഒരു കൈത്താങ്ങ് ആകുന്നത്. ഹൃദയം നിറഞ്ഞ നന്ദി.

shortlink

Related Articles

Post Your Comments


Back to top button