BollywoodCinemaGeneralIndian CinemaLatest News

ഷാരൂഖ് ചിത്രം ‘പത്താന്’ സീക്ക്വൽ ഒരുങ്ങുന്നു

ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് ഖാന്റെ ഒരു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ട് നാളുകൾ ഏറെയായി. ഇനി പുറത്തിറങ്ങാനുള്ള ചിത്രം ‘പത്താനി’ലാണ് ആരാധകരുടെ പ്രതീക്ഷ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് മുഴുനീള നായക കഥാപാത്രമാകുന്നു ചിത്രമാണിത്. ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘പത്താൻ’. ദീപിക പദുക്കോൺ, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

ഇപ്പോളിതാ, അടുത്ത വർഷം പുറത്തിറങ്ങുന്ന ചിത്രത്തിന് സീക്വൽ ഉണ്ടാകും എന്ന റിപ്പോർട്ട് ആണ് പുറത്ത് വരുന്നത്. സൽമാൻ ഖാന്റെ ‘ടൈഗർ’ സീരീസിന് സമാനമായി ‘പത്താനും’ ഒരുക്കാൻ നിർമ്മാതാവ് ആദിത്യ ചോപ്രയും സംഘവും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. സീക്വലിൽ കൂടുതൽ കഥാപാത്രങ്ങളെ കൊണ്ടുവരാനും കഥ കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വികസിപ്പിക്കാനുമാണ് പദ്ധതി. സൽമാൻ ഖാൻ ചിത്രം ‘ടൈഗർ 3’ക്കൊപ്പമാണ് ‘പത്താൻ’ തിയേറ്ററുകളിൽ എത്തുക.

Also Read: ‘പ്രഭാസ് ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ സംഭവിക്കില്ലായിരുന്നു’: ഓം റൗത്ത്

സിദ്ധാർത്ഥ് ആനന്ദാണ് ‘പത്താൻ’ സംവിധാനം ചെയ്യുന്നത്. 2023 ജനുവരി 25നാണ് പത്താൻ തിയേറ്ററുകളിൽ എത്തുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ‘പത്താന്റെ’ ഡിജിറ്റൽ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button