CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

മോഹന്‍ലാൽ നായകനാകുന്ന ‘മോണ്‍സ്റ്റര്‍’: ട്രെയ്‌ലര്‍ പുറത്ത്

കൊച്ചി: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മോണ്‍സ്റ്റര്‍’. പുലിമുരുകൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാൽ- വൈശാഖ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. ആശീര്‍വാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

ഏറെ നിഗൂഢത ഉണര്‍ത്തുന്നതാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിദ്ധിഖ്, ലെന, സാധിക വേണുഗോപാല്‍, ഗണേഷ് കുമാര്‍ എന്നിവരെയും ട്രെയിലറില്‍ കാണാം. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പുനീത് രാജ്കുമാറിന്റെ ‘ഗന്ധഡ ഗുഡി’ക്ക് ആശംസകളുമായി പ്രധാനമന്ത്രി

ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, സംഗീതം- ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സിദ്ധു പനയ്ക്കല്‍, സംഘട്ടനം- സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം- സുജിത്ത് സുധാകരന്‍, സ്റ്റില്‍സ്- ബെന്നറ്റ് എം വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ്- അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ്- ആനന്ദ് രാജേന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ 21ന് ദീപാവലി റിലീസായി ചിത്രം റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button