CinemaGeneralLatest NewsMollywood

‘അദ്ദേഹം വിളിച്ച് അഭിനന്ദിച്ചു, അന്ന് അവാര്‍ഡ് കിട്ടിയ പോലെയാണ് തോന്നിയത്’: അപർണ ബാലമുരളി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. തമിഴ് സിനിമ ലോകത്തും ഇപ്പോൾ അപർണ തിളങ്ങുകയാണ്. ഈ വർഷത്തെ ദേശീയ പുരസ്കാരവും താരത്തെ തോടി എത്തി.

ഇപ്പോളിതാ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അപർണ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ആദ്യ ചിത്രമായ മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്ത സമയത്ത് അഭിനന്ദിക്കാന്‍ മോഹന്‍ലാല്‍ വിളിച്ചതിനെ കുറിച്ചാണ് നടി സംസാരിക്കുന്നത്.

Also Read: ‘മമ്മൂക്കയെ കുറിച്ച് ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല’: ട്രോളുകൾക്ക് മറുപടിയുമായി ഗ്രേസ് ആന്റണി

അപർണ ബാലമുരളിയുടെ വാക്കുകൾ:

മഹേഷിന്റെ പ്രതികാരം കഴിഞ്ഞപ്പോള്‍ അതിന്റെ പ്രൊഡ്യൂസര്‍ സന്തോഷ് അങ്കിള്‍ വഴി ലാലേട്ടന്‍ എന്നെ വിളിച്ചിരുന്നു. വിളിച്ചിട്ട് എന്നെ അഭിനന്ദിച്ച് ഒരുപാട് സംസാരിച്ചു. എനിക്കപ്പോള്‍ ഭയങ്കര ഒരു അവാര്‍ഡ് കിട്ടിയതിന്റെ തുല്യമായിരുന്നു. കാരണം അതുപോലെ ഒരു നടന്‍, നമ്മള്‍ എപ്പോഴും സിനിമകള്‍ കണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുള്ള ഒരു ആര്‍ടിസ്റ്റ് വിളിച്ച് അഭിനന്ദിക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button