CinemaGeneralIndian CinemaKollywoodLatest NewsMollywood

‘എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ല, മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി എനിക്ക് തോന്നുന്നില്ല’: കാളിദാസ് ജയറാം

തെന്നിന്ത്യൻ സിനിമകളിലെ നിറസാന്നിധ്യമാണ് കാളിദാസ് ജയറാം. മലയാളത്തിൽ കുറച്ച് ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാള സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ഇതുവരെ താരത്തിനായിട്ടില്ല. എന്നാൽ, തമിഴകത്ത് തിളങ്ങുന്ന താരമാണ് കാളിദാസ്. നിരവധി മികച്ച സംവിധായകരുടെ സിനിമകളിൽ ഇതിനോടകം തന്നെ കാളിദാസ് അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ, നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ടെന്ന് പറയുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറയുന്നത്.

Also Read: പ്രതിഭകളെ വാർത്തെടുക്കാൻ ദുൽഖർ സൽമാൻ ഫാമിലി ഇനി കലാലയങ്ങളിലേക്കും: ഉദ്ഘാടനം മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു

കാളിദാസ് ജയറാമിന്റെ വാക്കുകൾ:

മലയാളത്തിലെ ചില സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായിട്ടില്ല. നിലവില്‍ മലയാള സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ ചില കാരണങ്ങള്‍ ഉണ്ട്. മലയാളത്തില്‍ നിന്നും ഇതുവരെ എനിക്ക് ക്ലിക്കായ ഒരു സിനിമ കിട്ടിയിട്ടില്ല. കുറച്ച് സിനിമകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ എന്റെ തെരഞ്ഞെടുപ്പുകള്‍ ശരിയായില്ല. മലയാള സിനിമ കുടുംബത്തിലെ ഒരംഗമായി എനിക്ക് തോന്നുന്നില്ല. മലയാളത്തില്‍ ഇതുവരെ പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നുന്ന ഒരു സിനിമ ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രേക്ഷകര്‍ക്ക് ഏതെങ്കിലും വഴിയില്‍ കണക്ഷന്‍ തോന്നണം. ഇല്ലെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ ചെയ്യുന്നത് ഇഷ്ടപ്പെടണമെന്നില്ല. ഭാഗികമായി എന്റെ പ്രശ്‌നം തന്നെയാണ്. ഇന്‍ഡസ്ട്രിക്കും എന്റെ മേലെ താല്‍പര്യമില്ലാത്ത് പോലെയാണ് തോന്നിയിട്ടുള്ളത്. എന്നാല്‍ എനിക്ക് അവിടെ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button