CinemaGeneralIndian CinemaLatest NewsMollywood

‘സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരം’: സൗത്ത് ഫിലിം ഫെയർ അവാർഡിൽ മികച്ച സഹനടിയായി ​ഗൗരി നന്ദ

അയ്യപ്പനും കോശിയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളി മനസ്സിൽ ഇടം നേടിയ നടിയാണ് ​ഗൗരി നന്ദ. ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തെ അത്രത്തോളം മികച്ചതാക്കാൻ ​ഗൗരിക്ക് കഴിഞ്ഞു. ഇപ്പോളിതാ, സിനിമയിലെ അഭിനയത്തിന് സൗത്ത് ഫിലിം ഫെയർ അവാർഡിൽ മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ​ഗൗരി നന്ദ. തനിക്ക് ലഭിച്ച പുരസ്കാരം അന്തരിച്ച സംവിധായകൻ സച്ചിക്ക് സമർപ്പിക്കുന്നതായി പറയുകയാണ് നടി.

തന്റെ സ്വപ്നങ്ങളിലൊന്നാണ് സാധ്യമായത് എന്നും സച്ചി ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യാമാകുമായിരുന്നില്ല എന്നും ​ഗൗരി കുറിച്ചു. ‘അവസാനം ഈ കറുത്ത സുന്ദരി എന്റെ കൈകളിൽ എത്തി. ഫിലിംഫെയറിന് നന്ദി. സച്ചിയേട്ടാ, ഇത് നിങ്ങൾക്കുള്ള പുരസ്കാരമാണ്. നിങ്ങളില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാവുകയില്ലായിരുന്നു. അയ്യപ്പനും കോശിയും സിനിമയുടെ മുഴുവൻ ടീമിനും നന്ദി. മികച്ച സഹനടിയായി കണ്ണമ്മയ്ക്കുള്ള പുരസ്കാരം ‘, ​ഗൗരി എഴുതി.

Also Read: നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിരഞ്ജീവിയുടെ ​ഗോഡ്ഫാദർ

അതേസമയം, 67-മത് ഫിലിം ഫെയർ സൗത്ത് അവാർഡുകൾ പ്രഖ്യപിച്ചപ്പോൾ ‘അയ്യപ്പനും കോശിയും’ നേടിയത് ഒന്നിലധികം പുരസ്കാരങ്ങളാണ്. മികച്ച സിനിമ, മികച്ച നടൻ, മികച്ച സഹനടി എന്നീ വിഭാ​ഗങ്ങളിൽ നിന്നാണ് ചിത്രത്തിന് അവാർഡ് ലഭിച്ചിരിക്കുന്നത്.

 

 

shortlink

Related Articles

Post Your Comments


Back to top button