CinemaGeneralLatest NewsNEWS

സൂപ്പർ ചിത്രങ്ങളെ പിന്നിലാക്കി ‘കാന്താര’ ഐഎംഡിബിയില്‍ ഒന്നാമത്

റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം ‘കാന്താര’ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്. ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്. 9.6 ആണ് സിനിമയുടെ റേറ്റിം​ഗ്. റിഷഭ് ഷെട്ടിയുടെ തന്നെ ‘777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ‘വിക്രം’, ‘കെജിഎഫ് ചാപ്റ്റര്‍ 2’ എന്നി ചിത്രങ്ങളെ പിന്തള്ളിയാണ് കാന്താര ഒന്നാമതെത്തിയത്.

സെപ്റ്റംബര്‍ 30നാണ് കാന്താര റിലീസ് ചെയ്തത്. റിലീസ് മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര.

Read Also:- രഞ്ജി പണിക്കർക്ക് യുഎഇ ഗോൾഡൻ വിസ

19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button