മലയാളത്തില്‍ സൂപ്പർ ഹിറ്റായ ‘ബാഗ്ലൂര്‍ ഡേയ്‌സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2’ എന്ന പേരിട്ട ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘യാരിയന്‍’ ആദ്യ ഭാഗം ഒരുക്കിയ ദിവ്യ കോസ്‌ല കുമാര്‍ യാരിയന്‍ 2വില്‍ പ്രധാന വേഷത്തിലെത്തും. മീസാന്‍ ജാഫ്രിയും യാഷ് ദാസ് ഗുപ്തയും പ്രധാന വേഷങ്ങളിലുണ്ട്.
യാരിയനില്‍ ദുല്‍ഖര്‍ സല്‍മാന്റെ കഥാപാത്രത്തെയാകും നടന്‍ മീസാന്‍ ജാഫ്രി അവതരിപ്പിക്കുക. യാഷ് ദാസ് ഗുപ്ത നിവിന്‍ പോളിയുടെ കഥാപാത്രത്തെ അവതരിപ്പിക്കും. ദിവ്യ കോസ്‌ല കുമാറാകും നസ്രിയയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക.
2014ല്‍ പുറത്തെത്തിയ യാരിയാന്‍ സുഹൃത്തുക്കളായ ഒരു കൂട്ടം കോളേജ് വിദ്യാർത്ഥികളുടെ കഥ പറഞ്ഞ ചിത്രമാണെങ്കില്‍ രണ്ടാം ഭാഗം ഒരു കൂട്ടം കസിന്‍സ് സുഹൃത്തുക്കളുടെ കഥയാണ്. പേള്‍ വി പുരി, അനശ്വര രാജന്‍, യഷ് ദാസ്‍ഗുപ്ത എന്നിവരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാവും യാരിയന്‍ 2.
Read Also:- ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു
ശ്രീദേവി ബെംഗ്ലാവാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. രാധികാ റാവു, വിനയ് സപ്രു എന്നിവരാണ് യാരിയന്‍ 2 സംവിധാനം ചെയ്യുന്നത്. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2023 മേയ് 12ന് ചിത്രം പ്രദർശനത്തിനെത്തും.
Leave a Comment