CinemaGeneralLatest NewsNEWS

റിമ അവസരങ്ങള്‍ ഇല്ലാതാക്കിയിട്ടില്ല, ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു: സുരഭി ലക്ഷ്മി

റിമ കല്ലിങ്കല്‍ എന്റെ അവസങ്ങൾ നഷ്ടപ്പെടുത്തിയിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത തന്റെ പേരില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും റിമ കല്ലിങ്കല്‍ തന്റെ വേഷങ്ങള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ന്യൂസ് ഉണ്ടായിരുന്നുവെന്നും സുരഭി പറഞ്ഞു.

‘ഞാനും എന്റെ സഹോദരനും കൂടി മൂകാംബികയില്‍ പോയിരുന്നു. അവിടെ അധികം ആള്‍ അന്നില്ലായിരുന്നു. ഒരു ഫോട്ടോ എടുത്ത് ജഗദംബികേ മൂകാംബികേ എന്നിട്ടു. താഴെ എത്തിയ സമയത്ത് വന്ന ന്യൂസ് ജഗത് ബികെ സുരഭി ലക്ഷ്മിയുടെ പുതിയ വരന്‍ എന്നാണ്. ജഗദംബികേ എന്നുള്ളത് അവര്‍ പിരിച്ചെഴുതിയിരിക്കുന്നു.’

‘നമ്മളാണെങ്കിലും ക്യാപ്ഷന്‍ കണ്ടാണ് ക്ലിക്ക് ചെയ്ത് നോക്കും. അതിന് ഉള്ളടക്കം ഒരിക്കലും ഉണ്ടാവില്ല. ക്യാപ്ഷന്‍ പലരെയും വേദനിപ്പിക്കുന്നതായിരിക്കും. റിമ കല്ലിങ്കല്‍ എന്റെ വേഷങ്ങള്‍ നഷ്ടപ്പെടുത്തി എന്ന് പറഞ്ഞ് ഓണ്‍ലൈന്‍ ന്യൂസ് ഉണ്ടായിരുന്നു. ദേശീയ അവാര്‍ഡ് കിട്ടിയ സമയത്ത് എന്റെ നാട്ടില്‍ ഒരു സ്വീകരണം ഉണ്ടായിരുന്നു. ആ സമയത്ത് ഇവരെല്ലാം വന്നിരുന്നു.

Read Also:- സാറുടെ അനുഭവങ്ങളെല്ലാം ഭയങ്കരമാണ്, ആക്ഷനും കോമഡിയും എല്ലാം ആപ്റ്റാകുന്ന വ്യക്തിയാണ് ജയറാം: കാർത്തി

‘നല്ല ഉദ്ദേശ്യത്തിലാണ് അവര്‍ പറഞ്ഞത്. സുരഭിയെ ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിക്കരുത് വലിയ വേഷങ്ങളിലേക്ക് വിളിക്കണം എന്ന്. ഏത് വേഷത്തിലേക്ക് വിളിക്കണം എന്ന് ആളുകള്‍ക്ക് ഒരു കണ്‍ഫ്യൂഷന്‍ വരുമല്ലോ. അങ്ങനെ വന്നപ്പോള്‍ ഏത് വേഷവും ചെയ്യുമെന്ന് ഞാന്‍ പറഞ്ഞു. ഏതോ ഒരു അഭിമുഖത്തില്‍ ഇത് പറഞ്ഞപ്പോള്‍ വന്ന ന്യൂസാണ് സുരഭി ലക്ഷ്മിയുടെ അവസരങ്ങള്‍ നഷ്ടപ്പെടാന്‍ കാരണം റിമ കല്ലിങ്കല്‍ എന്ന്’ സുരഭി ലക്ഷ്മി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button