CinemaGeneralIndian CinemaKollywoodLatest News

ഹൻസിക വിവാഹിതയാകുന്നു?: വിവാഹം ഡിസംബറിൽ ജയ്പൂരിലെ കൊട്ടാരത്തിൽ വച്ചെന്ന് റിപ്പോർട്ട്

തെന്നിന്ത്യൻ താരം ഹൻസിക വിവാഹിതയാകുന്നു. ഈ വർഷം ഡിസംബറിലായിരിക്കും വിവാഹം നടക്കുകയെന്നാണ് വിവരം. എന്നാൽ വരനെ കുറിച്ചുള്ള വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. ജയ്പൂർ കൊട്ടാരത്തിൽ വച്ചാകും വിവാഹമെന്നാണ് റിപ്പോർട്ട്. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ പ്രൗഢ ഗംഭീരമായാകും ചടങ്ങുകൾ നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങിയെന്നാണ് വിവരം.

അതേസമയം, വിവാഹവുമായി ബന്ധപ്പെ ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. നടിയോ കുടുംബമോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Also Read: ഇലന്തൂരില്‍ നടന്നത് നരബലിയും അന്ധവിശ്വാസവുമല്ല, അവയവ കച്ചവടം ആകാനാണ് സാധ്യത: സന്തോഷ് പണ്ഡിറ്റ്

‘ദേശമുദുരു’ ആയിരുന്നു ഹൻസിക മോട്‌വാനിയുടെ ആദ്യ ചിത്രം. അല്ലു അർജുനിന്റെ നായികയായിട്ടാണ് ഹൻസിക സിനിമയിൽ എത്തിയത്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. നിലവിൽ തമിഴ്, തെലുങ്ക് സിനിമകളിൽ നടി തിളങ്ങുകയാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ ‘കോയി മിൽ ഗയ’യിൽ ബാലതാരമായി ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ ‘റൗഡി ബേബി’യാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്. ഈ വർഷം ജൂലൈയിൽ ഹൻസികയുടെ 50ാമത്തെ ചിത്രം ‘മഹാ’ റിലീസിനെത്തിയിരുന്നു. ’50 സിനിമ പൂർത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നൽകിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാൻ തുണയായത്. പ്രിയപ്പെട്ട ആരാധകരില്ലെങ്കിൽ എന്റെ കുടുംബം അപൂർണമാണ്. സിനിമയാണ് എനിക്ക് എല്ലാം ‘, 50 സിനിമകൾ പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ചുകൊണ്ട് ഇങ്ങനെയാണ് ഹൻസിക സോഷ്യൽ മീഡിയയിൽ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button