BollywoodCinemaGeneralIndian CinemaLatest News

‘ദക്ഷിണേന്ത്യൻ സിനിമകളിൽ എനർജിയും പാഷനും ഹീറോയിസവും കാണാം, ബോളിവുഡ് ഇത് കണ്ട് പഠിക്കണം’: സഞ്ജയ് ദത്ത്

ബോളിവുഡ് സിനിമ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് സഞ്ജയ് ദത്ത്. ഇപ്പോൾ‍ തെന്നിന്ത്യൻ സിനിമകളിലും താരം സജീവമാണ്. കെജിഎഫിലെ സഞ്ജയ് ദത്തിന്റെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ . ധ്രുവ് സർജ പ്രധാന വേഷത്തിൽ എത്തുന്ന കെ.ഡി ദ ഡെവിൾ എന്ന ചിത്രത്തിലാണ് അദ്ദേഹം വീണ്ടും എത്തുന്നത്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് കെ.ഡി ദ ഡെവിൾ പ്രദർശനത്തിനെത്തുന്നത്. എൺപതുകളിൽ ബാംഗ്ലൂർ നഗരത്തിലുണ്ടായിരുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത് സിനിമയുടെ ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ സഞ്ജയ് ​ദത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

തെന്നിന്ത്യൻ ചിത്രങ്ങളോടുള്ള താൽപര്യമാണ് അദ്ദേഹം വ്യക്തമാക്കിയത്. തെന്നിന്ത്യയിൽ നിന്ന് നിരവധി ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സഞ്ജയ് ദത്ത് പറഞ്ഞു.

Also Read: ലക്കി സിം​ഗിന് എത്ര മാർക്ക്: മോൺസ്റ്റർ ആദ്യ ദിന പ്രതികരണങ്ങൾ ഇങ്ങനെ

സഞ്ജയ് ദത്തിന്റെ വാക്കുകൾ:

ഞാൻ കെ.ജി. എഫ് എന്ന സൗത്ത് ഇന്ത്യൻ ചിത്രത്തിൽ അഭിനയിച്ചു. ഇപ്പോൾ പ്രേമിനോടൊപ്പം കെ.ഡി ദ് ഡെവിൾ ചെയ്യാൻ പോകുന്നു. വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രം ചെയ്യുന്നത്. ഇനിയും ഒരുപാട് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ചെയ്യാൻ കഴിയുമെന്നാണ് എനിക്ക് തോന്നുന്നത്. ദക്ഷിണേന്ത്യൻ സിനിമകളിൽ നമുക്ക് കൂടുതൽ എനർജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും. ബോളിവുഡ് ഇതിൽനിന്നു പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുൻകാലം മറന്നുപോകരുത്.

shortlink

Related Articles

Post Your Comments


Back to top button