വസ്ത്രം പൂര്‍ണമായി അഴിപ്പിച്ചു, വിദേശികള്‍ മാത്രമേ കാണുകയുള്ളൂ എന്ന് പറഞ്ഞു: അശ്ലീല സീരിസില്‍ അഭിനയിച്ച യുവാവ്

കൊച്ചി: അശ്ലീല സീരിസില്‍ ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വെങ്ങാന്നൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം പോലീസിൽ പരാതി നൽകിയിരുന്നു. പിന്നീട് സംവിധായികയ്ക്കും നിർമാതാവിനുമെതിരെ പോലീസ് കേസടുത്തു. ചിത്രത്തിൽ മുഴുവൻ അഭിനയിച്ചിട്ടും പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടാണെന്ന് യുവാവ് വെളിപ്പെടുത്തുന്നു. സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്ന് പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി എന്നാണ് യുവാവ് പറയുന്നത്. സീരീസിന്റെ ടീസർ പുറത്തുവന്നതോടെ നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയായെന്നും യുവാവ് പറയുന്നു.

‘എഗ്രിമെന്റില്‍ ഒപ്പിടുമ്പോള്‍ ആലോചിക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. വേറെ കുഴപ്പം ഒന്നും വരില്ലെന്ന് പറഞ്ഞാണ് ഒപ്പ് ഇടീപ്പിച്ചത്. അതിന് ശേഷമാണ് ഞാന്‍ അറിയുന്നത് ഇതൊരു അഡല്‍റ്റ്‌സ് ഓണ്‍ലി കണ്ടന്റ് ഉള്ള കണ്ടന്റ് ആണ്, ഇങ്ങനെയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമാണ് എന്നൊക്കെ. ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോ അഞ്ച് ലക്ഷം രൂപ തരണമെന്ന് പറഞ്ഞു. അത് എനിക്ക് കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഷൂട്ട് ചെയ്യുന്ന വീട്ടില്‍ മൊബൈലിന് റേഞ്ച് ഉണ്ടായിരുന്നില്ല.

എഗ്രിമെന്റ് സൈന്‍ ചെയ്ത ഉടന്‍ എനിക്ക് 20000 രൂപ തന്നു. 18+ സിനിമകള്‍ എന്ന് പറഞ്ഞാല്‍ പൂര്‍ണമായും വസ്ത്രം അഴിച്ചിട്ട് അല്ല ചെയ്യുന്നത്. എന്നാല്‍ ഇത് പൂര്‍ണമായും വസ്ത്രം അഴിപ്പിച്ചാണ് ചെയ്യിപ്പിച്ചത്. ഷൂട്ട് ചെയ്യുമ്പോള്‍ വിമുഖത കാണിച്ചപ്പോള്‍ മലയാളികള്‍ കാണില്ല, തിരിച്ചറിയില്ല, വിദേശികള്‍ മാത്രമേ കാണുകയുള്ളുവെന്ന് പറഞ്ഞു. ദേഹത്തുള്ള ടാറ്റൂകളും ഡോട്ടുകളും മായ്ച്ച്, മുടി കളര്‍ ചെയ്തു. എന്റെ പേര് നരേഷ് എന്നാണ് കൊടുത്തിരുന്നത്. ഒ.ടി.ടിയില്‍ അല്ലാതെ മറ്റ് എവിടെയും ഇത് പോകില്ലെന്ന് പറഞ്ഞ് ടെലഗ്രാമിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റര്‍ റിലീസ് ചെയ്തു. യൂട്യൂബില്‍ പ്രൊമോഷന്‍ വീഡിയോ ഇട്ടു. ഇത് കണ്ട് വീട്ടില്‍ അറിഞ്ഞു. അനിയന്‍ വിളിച്ച് വീട്ടിലോട്ട് വരരുത് എന്ന് പറഞ്ഞു. എട്ട് വര്‍ഷമായി സിനിമ-സീരിയല്‍ രംഗത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്യുകയാണ്. ഒരു സുപ്രഭാതത്തില്‍ സുഹൃത്ത് വിളിച്ച് രക്ഷപ്പെടും എന്നൊക്കെ പറഞ്ഞപ്പോള്‍ വിശ്വസിച്ചു പോയി. എഗ്രിമെന്റ് രണ്ട് ദിവസം കഴിഞ്ഞ് വക്കീലിന് അയച്ച് കൊടുത്തു. അത് വായിച്ച് നോക്കി കേസ് മൂവ് ചെയ്യാന്‍ പറ്റും എന്ന് അവർ പറഞ്ഞു’, യുവാവ് പറയുന്നു.

Share
Leave a Comment