CinemaGeneralIndian CinemaLatest NewsMollywood

‘എന്തൊരു ആവേശകരമായ മത്സരം, കടിക്കാൻ നഖം ബാക്കിയില്ല’: ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് ദുൽഖർ

ലോകകപ്പ് ടി20 മത്സരത്തില്‍ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയത്തിൽ സന്തോഷം പങ്കുവെച്ച് നടൻ ദുൽഖർ സൽമാൻ. വളരെ ആവേശകരമായ മത്സരമായിരുന്നു ഇതെന്നും വിരാട് കൊഹ്ലിയും ഇന്ത്യൻ ടീമും മികച്ച പ്രകടനം കാഴ്ചവെച്ചെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഈ ആവേശം തുടർന്നുള്ള മത്സരങ്ങളിലും തുടരണമെന്ന പ്രതീക്ഷിക്കുന്നതായും നടൻ പറയുന്നു.

‘എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കൊഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ദുൽഖർ ഫേസ്ബുക്കിൽ ‌ കുറിച്ചു.

Also Read: കളർഫുള്ളായി മഹാറാണിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

അവസാന പന്ത് വരെ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സൂപ്പര്‍ 12-ല്‍ പാകിസ്താനെതിരെ ഇന്ത്യ വിജയിച്ചത്. 53 പന്തില്‍ 82 റണ്‍സെടുത്ത മുന്‍ നായകന്‍ വിരാട് കൊഹ്ലിയുടെ മിന്നും പ്രകടനമാണ് ഇന്ത്യയ്ക്ക് ആവേശ വിജയം സമ്മാനിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറുവിക്കറ്റ്‌ നഷ്ടത്തില്‍ മറികടന്നു. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

shortlink

Related Articles

Post Your Comments


Back to top button