CinemaGeneralIndian CinemaLatest NewsMollywood

ബിജു മേനോനും ​ഗുരു സോമസുന്ദരവും നേർക്കുനേർ: നാലാംമുറ ടീസർ എത്തി

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന നാലാംമുറ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു കൊണ്ട് അണിയറ പ്രവർത്തകർ പ്രേഷകർക്കിടയിൽ ചിത്രത്തെക്കുറിച്ച് ഏറെ കൗതുകമുണർത്തിയിരിക്കുന്നു. ബിജു മേനോന്നും ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലറാണ്. ടീസർ അതു പൂർണ്ണമായും വ്യക്തമാക്കുന്ന നിലയിൽത്തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
ഒരു പാൻ ഇന്ത്യൻ ചിത്രമായിത്തന്നെയാണവതരണം. ഇന്ത്യയിലെ ഏതു ഭാഷക്കാർക്കും ഒരു പോലെ ആസ്വദിക്കുവാൻ പോന്നതാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു സസ്പെൻസ് ത്രില്ലറിന്റെ എല്ലാ ചേരുവുകളും ചേർന്ന ഒരു ക്ലീൻ എന്റർടെയ്നർ ആണിത്.

ദിവ്യാ പിള്ള, അലൽസിയർ, ഷീലു ഏബ്രഹാം, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയാ ദ്രശ്യം 2 ഫെയിം ), സുരഭി ലക്ഷമി, ശ്യാം ജേക്കബ്ബ്, ഋഷി സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സൂരജ് വി ദേവിന്റേതാണ് രചന. യുഎഫ്ഐ മോഷൻ പിക്ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തും.

Also Read: ‘ഹ്യൂമർ എല്ലാത്തിനെയും സുഖപ്പെടുത്തും, ഹ്യൂമറിലാണ് ഞാൻ വിശ്വസിക്കുന്നത്’: സെന്ന ഹെ​ഗ്ഡെ പറയുന്നു

സംഗീതം – കൈലാസ് മേനോൻ, പശ്ചാത്തല സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – ലോകനാഥൻ, എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കലാസംവിധാനം – അപ്പുണ്ണി സാജൻ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ – നയന ശീകാന്ത്, അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് പാറോൾ, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട്, പിആർഒ – വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button