CinemaLatest NewsNew ReleaseNEWS

സാറ്റര്‍ഡേ നൈറ്റ്സിൽ നിവിൻ പോളിയുടെ അച്ഛനായി പ്രതാപ് പോത്തൻ: ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം റോഷന്‍ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്സ്. ചിത്രത്തിൽ പ്രതാപ് പോത്തന്‍റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നിവിൻ പോളിയാണ് പോസ്റ്റർ പുറത്തുവിട്ടത്. ഡേവിസ് എന്നാണ് സാറ്റര്‍ഡേ നൈറ്റില്‍ പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നിവിന്‍ പോളി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ അച്ഛനായാണ് ചിത്രത്തിൽ പ്രതാപ് പോത്തന്‍ അവതരിപ്പിക്കുന്നത്.

‘സാര്‍, നമ്മള്‍ സംസാരിക്കുകയും ചിത്രീകരണം ആസ്വദിക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കുള്ളില്‍ അങ്ങ് ഞങ്ങളെ വിട്ടുപോയിരിക്കുന്നു. നിവിന്‍റെ അച്ഛന്‍ കഥാപാത്രം ഡേവിസിനെ അവതരിപ്പിച്ചതിന് നന്ദി. അങ്ങ് പറഞ്ഞതുപോലെ അങ്ങയുടെ പേര് ഞാന്‍ സിനിമയുടെ തുടക്കത്തില്‍ എഴുതി കാണിക്കും, പക്ഷേ.. ആദരാഞ്ജലികള്‍..’ നിവിൻ പോളി ഫേസ്ബുക്കിൽ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

നവീന്‍ ഭാസ്കറിന്‍റേതാണ് രചന. പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഒരു ആഘോഷചിത്രമായിരിക്കുമെന്നാണ് വിലയിരുത്തലുകൾ. ദുബായ്, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്. ചിത്രം നവംബർ നാലിന് പ്രദർശനത്തിനെത്തും.

നിവിൻ പോളിക്കൊപ്പം സിജു വിൽസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു.

Read Also:- ‘അറിയുന്നതിനേക്കാൾ കൂടുതലാണ് അജ്ഞാതമായത്, കാന്താര ഇന്ത്യൻ സിനിമയുടെ മാസ്റ്റർപീസ്’: രജനികാന്ത്

പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

shortlink

Related Articles

Post Your Comments


Back to top button