CinemaComing SoonLatest NewsNEWS

പ്രിയദർശനും ഷെയ്ൻ നിഗവും ഒന്നിക്കുന്ന ‘കൊറോണ പേപ്പേഴ്‌സ്’ ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘കൊറോണ പേപ്പേഴ്‌സ്’. ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ ഗായത്രി ശങ്കറാണ് ചിത്രത്തിലെ നായിക.

ഷെയ്ൻ നിഗത്തിനൊപ്പം ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, കുഞ്ഞികൃഷ്‍ണൻ, മണിയൻ പിള്ള രാജു, ജെയ്സ് ജോസ് തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയദർശൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. എം എസ് അയ്യപ്പൻ നായരാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രാഹണവും കലാസംവിധാനം മനു ജഗതും നിർവ്വഹിക്കുന്നു.

Read Also:- ‘വലിയ നീളൻ ഡയലോ​ഗുകൾ എഴുതിയ പേപ്പർ എല്ലാം ചുരുട്ടിപിടിച്ച് അദ്ദേഹം ഇങ്ങനെയാണ് ചോദിച്ചത്’: ബിനു പപ്പു

ഫോര്‍ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫോർ ഫ്രെയിംസിന്റെ ആദ്യ നിർമാണ സംരഭം കൂടിയാണിത്. എൻ എം ബാദഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ, മേക്കപ്പ് – രതീഷ് വിജയൻ, ആക്ഷൻ – രാജശേഖർ, സൗണ്ട് ഡിസൈൻ – എം ആർ രാജാകൃഷ്‍ണൻ, പിആർഒ – പി ശിവപ്രസാദ്, സ്റ്റിൽസ് – ശാലു പേയാട് എന്നിവരാണ് മറ്റ് പ്രവർത്തകർ.

shortlink

Related Articles

Post Your Comments


Back to top button