CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ’

കൊച്ചി: കേരളത്തിൽ സമീപ കാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ പ്രതികരിച്ച് സംവിധായകൻ രതീഷ് രഘുനന്ദൻ. സമീപകാല കുറ്റകൃത്യങ്ങൾ വച്ചുനോക്കുമ്പോൾ തന്റെ ഷൈനി പാവമല്ലേ എന്ന് രതീഷ് ചോദിക്കുന്നു. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയതെന്നും ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നുവെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

രതീഷ് രഘുനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

സത്യത്തില്‍ എന്റെ ഷൈനി പാവമല്ലേ.. !
ഗ്രീഷ്മയെ, ലൈലയെ, ജോളിയെ, ഷെറിനെ, അനുശാന്തിയെ…
സമീപകാല സ്ത്രീ കുറ്റവാളികളെ കുറിച്ചാലോചിക്കുമ്പോള്‍ സത്യത്തില്‍ ഷൈനി നിവര്‍ത്തി കേടുകൊണ്ട് ചെയ്തു പോയതല്ലേ. മുകളില്‍ പറഞ്ഞ ആര്‍ക്കുമില്ലാതിരുന്ന നിവര്‍ത്തികേടുകൊണ്ട്…

നാടും നാട്ടോർമ്മകളും കുളിർമഴ പോലെ മനസിലേക്ക് ഓടിയെത്തും, ‘പൂവാങ്കുരുന്നിലെ…’: ഗാനം ശ്രദ്ധനേടുന്നു

ഉടല്‍ കണ്ട് ഒരു ചെറിയ വിഭാഗം ആളുകളെങ്കിലും സംശയിച്ചിരുന്നു, ചോദിച്ചിരുന്നു, ഒരു സ്ത്രീക്ക് ഇങ്ങനൊയൊക്കെ പെരുമാറാനാകുമോയെന്ന്. എന്തിനേറെ, സിനിമ കാണാതെ കേട്ടറിവു കൊണ്ട് മാത്രം ഉടലില്‍ മുഴുവന്‍ സ്ത്രീ വിരുദ്ധതയെന്ന് ഡീഗ്രേഡ് ചെയ്ത യുവസംവിധായകനെ പോലുമറിയാം.

ചുറ്റുമൊന്നു നോക്കൂ, ഷൈനിയേക്കാള്‍ കടുകട്ടി മനസ്സുള്ളവരെ കാണാം. ഒരു തരിമ്പു പോലും സഹതാപമര്‍ഹിക്കാത്ത കരിമ്പാറ മനസ്സുള്ളവരെ. സ്‌നേഹനിരാസവും അവഗണനയും മടുപ്പിക്കുന്ന ജീവിതാന്തരീക്ഷവുമാണ് സിനിമയിലെ ഷൈനിയെ കൊലയാളിയാക്കിയത്. ജീവിതത്തിലെ കൊലയാളികളുടെ, കൊലപാതകത്തിനുള്ള പ്രേരണകള്‍ കണ്ട് പേടിയാകുന്നു!!!

shortlink

Related Articles

Post Your Comments


Back to top button