CinemaGeneralIndian CinemaKollywoodLatest NewsMovie GossipsNEWSWOODs

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു: മകൾ ആശുപത്രിയിൽ

പ്രശസ്ത നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. സ്കൂളിൽനിന്നു കുട്ടികളെ തിരിച്ചു കൊണ്ടുപോകുന്ന വഴി രംഭയുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. രംഭയും കുട്ടികളും അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂത്ത മകൾ സാഷയ്ക്ക് പരുക്കേറ്റു. ആശുപത്രിയിൽ കഴിയുന്ന സാഷയുടെ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ്‌ രംഭ ഈ വിവരം അറിയിച്ചത്.
‌‌‌
‘സ്‌കൂളിൽനിന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്ന വഴിയിൽ ഞങ്ങളുടെ കാറിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. കുട്ടികളും നാനിമാരും എന്നോടൊപ്പം കാറിൽ ഉണ്ടായിരുന്നു. ഞങ്ങൾ എല്ലാവരും സുരക്ഷിതരാണ്. ഞങ്ങൾക്ക് ചെറിയ പരിക്കുകളുണ്ട്. പക്ഷേ എന്റെ കുഞ്ഞുമകൾ സാഷ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ,’ രംഭ സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button