GeneralLatest NewsMollywoodNEWS

സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക് !!

സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ അരങ്ങേറ്റം.

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയുടെ കുടുംബത്തില്‍ നിന്ന് ഒരാൾ കൂടി മലയാള സിനിമയിലേക്ക്. ഇളയമകന്‍ മാധവ് സുരേഷ് ആണ് സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്. സുരേഷ് ഗോപി നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് മകന്റെ അരങ്ങേറ്റം.

read also: ‘സ്വാസിക ഹോട്ട്’ എന്ന് സെര്‍ച്ച് ചെയ്താല്‍ ഇനി എന്തെങ്കിലുമൊക്കെ കാണാനാവും: സ്വാസിക

സിനിമാ പ്രവേശനത്തിനു മുൻപായി മമ്മൂട്ടിയെ കണ്ട് മാധവ് അനുഗ്രഹം തേടി. മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവർക്കൊപ്പമാണ് മാധവ് എത്തിയത്.

പ്രവീണ്‍ നാരായണന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ ആണ് നായിക. കോസ്മോസ് എന്റര്‍റ്റെയിന്‍മെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button