CinemaGeneralLatest NewsNEWS

കിടിലൻ മേക്കോവറുമായി അപർണ ബാലമുരളി; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

നാടൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അപർണ ബാലമുരളിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. മോഡേൺലുക്കിൽ വേറിട്ട ഗെറ്റപ്പിലാണ് അപർണ പ്രത്യക്ഷപ്പെടുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ജിക്സൺ ആണ് ഫോട്ടോഗ്രാഫർ. അപർണയുടെ ഫോട്ടോഷൂട്ടിന് മികച്ച സ്വീകാര്യതയാണ് സഹപ്രകർത്തകരിൽ നിന്നും ലഭിക്കുന്നത്.

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നെങ്കിലും അപർണയെ മലയാളി പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിൽ ജിംസിയായി അഭിനയിച്ചപ്പോഴാണ്. ശേഷം കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. സൂര്യയുടെ നായികയായി സൂരറൈ പോട്ര്‌ എന്ന ചിത്രത്തിൽ അഭിനയിച്ച അപർണയ്ക്ക് തമിഴ്‌നാട്ടിലും ആരാധകർ ഏറെയായി.

ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് അപർണ നേടിയെടുത്തു. സൺഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും അപർണ നായികയായി തിളങ്ങി. ഇത് കൂടാതെ വേറെയും നിരവധി സിനിമകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇറങ്ങിയ ‘ഇനി ഉത്തരം’ എന്ന സിനിമയാണ് മലയാളത്തിൽ അപർണയുടെ അവസാനമായി പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button