BollywoodCinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ രാജമൗലി: തുറന്നു പറഞ്ഞ് യാഷ

ബംഗളൂരു: തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ മാറ്റത്തിന് പിന്നില്‍ ബാഹുബലി സംവിധായകന്‍ എസ്എസ് രാജമൗലിയാണെന്ന് വ്യക്തമാക്കി കെ ജിഎഫ് താരം യാഷ്. ബാഹുബലിയാണ് മാറ്റങ്ങൾക്ക് പ്രേരണ നല്‍കിയ ചിത്രമെന്നും യാഷ് പറഞ്ഞു.

യഷിന്റെ വാക്കുകള്‍ ഇങ്ങനെ;

പത്ത് വര്‍ഷം മുമ്പ് തെന്നിന്ത്യന്‍ സിനിമകള്‍ വലിയ പരിഹാസത്തിന് പാത്രമാകുമായിരുന്നു. അവര്‍ ‘യേ ക്യാ ആക്ഷന്‍ ഹേ, ഉദ്ദ് രഹാ ഹേ സബ്’ (ഇതെന്താണ്, എല്ലാം പറക്കുന്നു) എന്നൊക്കെയായിരുന്നു അവരുടെ പരിഹാസം. പക്ഷേ തുടര്‍ച്ചയായുള്ള കളിയാക്കലുകള്‍ തന്നെയാണ് നമ്മളെ വളരാന്‍ പ്രേരിപ്പിച്ചത്.

‘സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു ഞാൻ’: നിഷാന്ത് സാഗര്‍

തുടക്കത്തില്‍ തങ്ങളുടെ സിനിമകള്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു, എന്നാല്‍ ഈ വിഭാഗത്തിലുള്ള സിനിമയുമായുള്ള സ്ഥിരമായുണ്ടായ അടുപ്പം ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകളിലേക്ക് പ്രേക്ഷകരെ ആകര്‍ഷിച്ചു.

ആളുകള്‍ പതിയെ ഡബ്ബ് ചെയ്ത സിനിമകള്‍ പരിചയപ്പെടാന്‍ തുടങ്ങി. അത് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതിന് പൂര്‍ണ്ണമായ കടപ്പാട് എസ്എസ് രാജമൗലി സാറിനോടാണ്. പാറ പൊട്ടിക്കേണ്ടി വന്നാല്‍ നിരന്തര പരിശ്രമം ആവശ്യമാണ്. ബാഹുബലിയാണ് നമ്മള്‍ക്ക് ആ പ്രേരണ നല്‍കിയത്. കെജിഎഫും ശ്രദ്ധിക്കപ്പെട്ടു. ആളുകള്‍ ഇപ്പോള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button