GeneralLatest NewsMollywoodNEWS

രോഗവുമായി പോരാടുകയാണ് താനെന്ന് അവര്‍ ഒരിക്കലും പറഞ്ഞിരുന്നില്ല: ഉണ്ണി മുകുന്ദന്‍

വളരെ പ്രൊഫഷണലാണ് സാമന്ത

തന്റെ രോഗാവസ്ഥയേക്കുറിച്ച്‌ സാമന്ത സെറ്റില്‍ ആരോടും പറഞ്ഞിരുന്നില്ലെന്ന് നടൻ ഉണ്ണി മുകുന്ദന്‍. യശോദയിൽ താരത്തിനൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഈ ചിത്രത്തിൻറെ പ്രമോഷൻ ചടങ്ങുകൾക്കിടയിലാണ് സാമന്തയെക്കുറിച്ചു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

read also: ‘സണ്ണി ലിയോണിന്റെ ആദ്യ സിനിമയിലെ നായകനായിരുന്നു ഞാൻ’: നിഷാന്ത് സാഗര്‍

‘വളരെ പ്രൊഫഷണലാണ് സാമന്ത. അതുപോലൊരു രോഗവുമായി പോരാടുകയാണ് താനെന്ന് അവര്‍ ഒരിക്കലും തുറന്നുപറഞ്ഞിരുന്നില്ല. രോഗത്തേക്കുറിച്ച്‌ സാമന്തയുടെ പോസ്റ്റ് കണ്ടപ്പോള്‍ വിഷമം തോന്നി. വളരെയധികം അര്‍പ്പണബോധവും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന നടിയാണ് സാമന്ത. സംഘട്ടനങ്ങളും വൈകാരികരംഗങ്ങളും ഉള്‍പ്പെടെ യശോദ എന്ന വേഷത്തിനായി നന്നായിത്തന്നെ തയ്യാറെടുത്തിരുന്നു. സെറ്റിലെ സഹപ്രവര്‍ത്തകരുമായി നല്ല രീതിയില്‍ത്തന്നെ ഇടപഴകി. ഒരു ആക്ഷന്‍ രംഗത്തേക്കുറിച്ച്‌ ഞങ്ങള്‍ ഒരുമിച്ച്‌ ചര്‍ച്ച ചെയ്തിരുന്നു’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button