CinemaGeneralLatest NewsNEWS

അച്ഛൻ ആശുപത്രിയില്‍ കിടന്ന് ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു: വിനീത് ശ്രീനിവാസന്‍

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ കാണാത്തവർ വളരെ ചുരുക്കമായിരിക്കും. പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടാറുണ്ട് താരത്തിന്റെ അഭിമുഖങ്ങള്‍. ധ്യാനിന്റെ ഇന്റര്‍വ്യു കണ്ട് ആശുപത്രിയില്‍ കിടന്ന് അച്ഛന്‍ ശ്രീനിവാസന്‍ പൊട്ടിച്ചിരിക്കുകയായിരുന്നു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

‘ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ. അമൃത ആശുപത്രിയിലായ സമയത്ത് അച്ഛന്‍ ധ്യാനിന്റെ ഇന്റര്‍വ്യു കണ്ടിട്ട് മുഴുവന്‍ ചിരിയായിരുന്നു. അവന് പിന്നെ എല്ലാത്തിനും ലൈസന്‍സുണ്ടല്ലോ. അത് അവന് പണ്ട് മുതലേ ഉള്ളതാ. അവന്‍ കഥ പറയാന്‍ മിടുക്കനാ. ‘ലൗ ആക്ഷന്‍ ഡ്രാമ’യുടെ കഥ പറഞ്ഞപ്പോള്‍ താന്‍ ഒരുപാട് ചിരിച്ചു’.

Read Also:- കപ്പേളയുടെ തെലുങ്ക് റീമേക്കിൽ അനിഖയും അര്‍ജുന്‍ ദാസും: റിലീസിനൊരുങ്ങി ‘ബുട്ട ബൊമ്മ’

‘അതുപോലെ മറ്റൊരു സ്‌ക്രിപ്റ്റ് വായിച്ചിട്ട് താന്‍ അത്രയധികം ചിരിച്ചിട്ടില്ല. പക്ഷെ അവസാനം ഷൂട്ട് ചെയ്തതും സിനിമയില്‍ വന്നതും അതൊന്നുമല്ല. താന്‍ ഒരുപാട് ചിരിച്ച രംഗങ്ങളുണ്ടായിരുന്നു. അതൊന്നും സിനിമയില്‍ വന്നിട്ടില്ല. ചേട്ടനെന്ന നിലയില്‍ അവനോട് ഒന്നും പറയാതിരിക്കുന്നതാണ് തനിക്ക് നല്ലത്’ വിനീത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button