GeneralLatest NewsMollywoodNEWS

കയ്യില്‍ കെട്ടുമായി ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച്‌ സുരേഷ് ഗോപി: ദൃശ്യങ്ങൾ വൈറല്‍

ആശുപത്രിയില്‍ നിന്ന് ഓടി വന്നതാണ് കുട്ടിയെന്ന് ഒപ്പമുള്ളവര്‍

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ഗോപി. തന്റെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. ഷൂട്ടിംഗ് ലൊക്കേഷനില്‍ സുരേഷ് ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനെത്തിയ കുട്ടി ആരാധകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു.

read also: ജീവനുംകൊണ്ട് പുറത്തേക്കോടുകയായിരുന്നു: ഭൂമികുലുക്കത്തിന്റെ അനുഭവം പറഞ്ഞ് നടൻ

സുരേഷ് ഗോപിക്കൊപ്പം ആരാധകർ ഫോട്ടോ എടുക്കാൻ തിരക്കോ കൂട്ടുന്നതിനിടയിലാണ് കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും താരത്തെ കാണാനായി ഒരു കുട്ടിയെത്തിയത്. ഈ കുട്ടിയുടെ സഹോദരി ‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’ എന്ന് പറഞ്ഞു. അദ്ദേഹത്തെ കാണാനായി ആശുപത്രിയില്‍ നിന്ന് ഓടി വന്നതാണ് കുട്ടിയെന്ന് ഒപ്പമുള്ളവര്‍ സുരേഷ് ഗോപിയോട് പറയുന്നതും വീഡിയോയില്‍ കാണാം. ശേഷം കുട്ടി ആരാധകനെ ചേര്‍ത്ത് നിര്‍ത്തി താരം ഫോട്ടോ എടുത്തു നൽകി.

പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ജെ എസ് കെ’ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിൽ മാധവ് സുരേഷിനെ കൂടാതെ അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്കര്‍ അലി, മുരളി ഗോപി എന്നിവരും വേഷമിടുന്നു.

shortlink

Related Articles

Post Your Comments


Back to top button