CinemaComing SoonLatest NewsNEWS

കോമിക് എന്റര്‍ടെയ്നറുമായി തബുവും കരീനയും കൃതിയും: ‘ദ ക്ര്യൂ’ ഒരുങ്ങുന്നു

തബു, കരീന കപൂര്‍, കൃതി സനോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ദ ക്ര്യൂ’ എന്ന ചിത്രത്തിലാണ് സൂപ്പർ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജേഷ് കൃഷ്‍ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു കോമിക് എന്റര്‍ടെയ്നറായിരിക്കുമെന്നാണ് സൂചന.

അതേസമയം, ‘ഭൂല്‍ ഭൂലയ്യ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് തബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. കാര്‍ത്തിക് ആര്യൻ നായകനായ ചിത്രം അനീസ് ബസ്‍മീയാണ് സംവിധാനം ചെയ്തത്. മനു ആനന്ദ് ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ‘ദൃശ്യ’ത്തിന്റെ രണ്ടാം ഭാഗമാണ് തബു അഭിനയിച്ചതില്‍ ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്.

പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ‘ദൃശ്യം 2’വില്‍ നായികയായി ശ്രിയ ശരണും മറ്റ് പ്രധാന കഥാപാത്രങ്ങളായി ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും എത്തുന്നു. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read Also:- ‘ആണധികാര സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന അവഹേളനവും അടിമത്വവും വ്യക്തമായി വരച്ചു കാട്ടുന്നു’: കെ.കെ ശൈലജ

‘ഭേഡിയ’ എന്ന ചിത്രമാണ് കൃതി സനോണിന്റേതായി റിലീസ് ചെയ്യാനുള്ളത്. വരുണ്‍ ധവാൻ നായകനായ ചിത്രം അമര്‍ കൗശികാണ് സംവിധാനം ചെയ്യുന്നത്. അതേസമയം, ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രമാണ് കരീന കപൂര്‍ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button