CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ശരീരം ഒരു തമാശയല്ല, അത് ഒരു വ്യക്തിയുടെ സ്വന്തമാണ്, അതില്‍ നോക്കി ചിരിക്കാന്‍, കളിയാക്കാന്‍ ആര്‍ക്കും അവകാശമില്ല’

സൂപ്പർ ഹിറ്റായ കാന്താര എന്ന ചിത്രത്തിലെ ബോഡി ഷെയ്മിംഗ് രംഗത്തിനെതിരെ വിമർശനവുമായി നടി മഞ്ജു സുനിച്ചന്‍ രംഗത്ത്. ചിത്രത്തില്‍ ഒരു കഥാപാത്രം ബോഡി ഷെയ്മിംഗിന് വിധേയമാകുന്നുണ്ടെന്നും ഇത്ര മനോഹരമായ ചിത്രത്തില്‍ ഇങ്ങനെയൊരു സീന്‍ ഉള്‍പ്പെടുത്തിയത് വളരെ അപക്വമായ തീരുമാനമായി പോയെന്നും മഞ്ജു പറയുന്നു.

ശരീരം ഒരു തമാശയല്ല, അത് ഒരു വ്യക്തിയുടെ സ്വന്തമാണ്. അതില്‍ നോക്കി ചിരിക്കാനും അതിനെ കളിയാക്കാനും നമുക്ക് ആര്‍ക്കും അവകാശമില്ലെന്ന് മഞ്ജു പത്രോസ് വ്യക്തമാക്കി.ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ലെന്നും മഞ്ജു കൂട്ടിച്ചേർത്തു.

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ;

27ാമത് ഐഎഫ്എഫ്കെ: ഡെലിഗേറ്റ് രജിസ്ട്രേഷന്‍ തീയതി പ്രഖ്യാപിച്ചു

കാന്താര.. രണ്ടു ദിവസം മുമ്പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങിനില്‍ക്കുന്നു… ഒരു ഡ്രാമ ത്രില്ലര്‍… ഋഷഭ് ഷെട്ടി ‘ശിവ’ ആയി ആടി തിമിര്‍ത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നു കൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു പോയി.. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന ഞശവെമയ കോരിത്തരിപ്പ് ഉണ്ടാക്കി.

ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും.. തീര്‍ച്ച… സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം എടുത്തു പറയാതെ വയ്യ…ഇത്രയും മനോഹരമായ ഒരു സിനിമയില്‍ എനിക്ക് വളരെ വിഷമം തോന്നിപ്പിച്ച ഒരു ഭാഗം ഉണ്ടായി.. ഇതിനെ കുറിച്ച് എഴുതണമോ എന്ന് പലവട്ടം ആലോചിച്ചതാണ്.. പക്ഷേ എഴുതാതെ വയ്യ.. സിനിമയുടെ ആദ്യഭാഗത്ത് ഒരു ഉത്സവം നടക്കുന്നു..

എനിക്ക് നാണം തോന്നി: എന്നാല്‍ സ്വാസിക നാണമില്ലാതെയാണ് കട്ടിലിലെ രംഗങ്ങൾ അഭിനയിച്ചത് : അലൻസിയർ

ദീപക് റായ് അവതരിപ്പിച്ച സുന്ദര എന്ന കഥാപാത്രം അദ്ദേഹത്തിന്റെ സുഹൃത്തുമായി ഉത്സവപ്പറമ്പിലൂടെ നടക്കുന്നു.. സുഹൃത്ത് സുന്ദരയോട് പറയുന്നു, വൈകുന്നേരം നിന്റെ ഭാര്യയെ കൂട്ടി വരൂ നമുക്ക് അടിച്ചുപൊളിക്കാം എന്ന്.. അദ്ദേഹത്തിന്റെ മുഖത്ത് അപ്പോള്‍ അല്പം ഈര്‍ഷ്യ പടരുന്നു.. എന്നിട്ട് അദ്ദേഹത്തിന്റെ ഭാര്യയെ നോക്കുന്നു.. അവര്‍ മറ്റൊരു വശത്തുനിന്ന് അദ്ദേഹത്തെ വളരെ നിഷ്‌കളങ്കമായി ചിരിച്ചു കാണിക്കുന്നു … അവരുടെ അല്പം ഉന്തിയ പല്ലുകള്‍ സിനിമയില്‍ അവിടെ കെട്ടിയിരിക്കുന്ന പോത്തിന്റെ പല്ലുകളോട് ഉപമിച്ച് കാണിക്കുന്നു…

ഇത് കണ്ടതും കാണികള്‍ തിയേറ്ററില്‍ പൊട്ടിച്ചിരിക്കുന്നു… എനിക്ക് മനസിലാകാത്തത് എന്ത് തമാശയാണ് ഈ ഭാഗം കണ്‍വേ ചെയ്യുന്നത്… ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷേമിംഗ് കൊണ്ട് എന്ത് ഇന്‍പുട്ട് ആണ് ആ സിനിമയ്ക്ക് കിട്ടിയത്… അത് അപക്വമായ ഒരു തീരുമാനമായി പോയി… ഇത്രയും മനോഹരമായ ഒരു സിനിമയില്‍ അതൊരു ചെറിയ ഭാഗമല്ലേ അതിത്ര മാത്രം പറയാനുണ്ടോ എന്ന് നിങ്ങളില്‍ പലരും ചോദിക്കും…

‘ഈ പാന്റ് എവിടുന്നാണെന്ന് വരെ ചോദിക്കുന്നു’: പറയുന്നവര്‍ പറയട്ടെ, ആസ്വദിക്കുന്നവര്‍ ആസ്വദിക്കട്ടെയെന്ന് ഹണി റോസ്

ശരിയാണ്…അതൊരു ചെറിയ ഭാഗമാണ് പക്ഷേ അതൊരു ചെറിയ സംഗതിയല്ല… ഇനിയെങ്കിലും, ഈ നൂറ്റാണ്ടിലെങ്കിലും ഞാനും നിങ്ങളും അത് എഴുതിയവരും അത് കണ്ട് ചിരിച്ചവരും മനസ്സിലാക്കണം ശരീരം ഒരു തമാശയല്ല അത് ഒരു വ്യക്തിയുടെ സ്വന്തമാണ് അതില്‍ നോക്കി ചിരിക്കാന്‍ അതിനെ കളിയാക്കാന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല.. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ നമുക്ക് ആര്‍ക്കും അവകാശമില്ല സുഹൃത്തുക്കളെ…

 

shortlink

Related Articles

Post Your Comments


Back to top button