Latest NewsNew Release

എസ് ക്യൂബ് ഫിലിംസിൻ്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

ഉയരെ എന്ന ചിത്രത്തിൻ്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എസ് ക്യൂബ് ഫിലിംസ് നിർമ്മിക്കുന്ന രണ്ടാമതു ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ പത്ത് വ്യാഴാഴ്ച്ച ഇരിങ്ങാലക്കടുത്തുള്ള കാറളം ഗ്രാമത്തിൽ ആരംഭിച്ചു.
ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്
അനീഷ് ഉപാസനയാണ്,

മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശീ പി.വി.ചന്ദ്രൻ സ്വിച്ചോ ബകർമ്മം നിർവ്വഹിച്ചാണ് തുടക്കമിട്ടത്.
ശ്രീ.പി.വി.ഗംഗാധരൻ ഫസ്റ്റ് ക്ലാപ്പും നൽകി. ആദ്യ ഷോട്ടിൽ നവ്യാ നായർ അഭിനയിച്ചു.
നേരത്തേ ശ്രീമതി ഷെറിൻ ഗംഗാധൻ ഭദ്രദീപം തെളിയിച്ചു. പി.വി.ഗംഗാധരൻ, എസ്.ക്യൂബ് ഫിലിംസിൻ്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗഎന്നിവരും, നവ്യാനായർ, സൈജു ക്കുറുപ്പ് ,അനീഷ് ഉപാസനയുടെ മാതാവ് ശീമതി ശ്രീദേവി, രത്തിന എന്നിവരും ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു.

 

കാറളം ഗ്രാമത്തിലെ ഒരു പ്രിൻ്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
അവളുടെ ജീവിതത്തിൽ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു ‘.പി.ഡബ്ള്യൂ ഡി, സബ് കോൺട്രാക്റായ ഉണ്ണി അവളുടെ ജീവിതത്തിലേക്കു കടന്നു വരികയും പിന്നീടവർ വിവാഹിതരാവുകയും ചെയ്തു. വിവാഹ ജീവിതത്തിലും ആ സംഭവം ആവർത്തിക്കപെടുന്നു. ഈ സംഘർഷങ്ങൾ തികച്ചും നർമ്മത്തിൻ്റെ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
പ്രണയവും, നർമ്മവും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമൊക്കെ കോർത്തിണക്കിയ ഒരു തികഞ്ഞ കുടുംബചിത്രമാണിത്.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലൂടെ വളരെ റിയലിസ്റ്റിക്കായിട്ടാണു് അനീഷ് ഉപാസന ഈ ചിത്രത്തെ ഒരുക്കുന്നത്. നവ്യാനായർ ജാനകിയെ ഭദ്രമാക്കുമ്പോൾ ഉണ്ണിയെ അവതരിപ്പിക്കുന്നത് സൈജു ക്കുറുപ്പാണ്.
ജോണി ആൻ്റണി .കോട്ടയം നസീർ, നന്ദു’, ജോർജ് കോര,, പ്രമോദ് വെളിയനാട്, അഞ്ജലി, ഷൈലജ, ജോർഡി പൂഞ്ഞാർ, സ്മിനു സിജോ, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംഗീതം – കൈമാസ് മേനോൻ.
ഛായാഗ്രഹണം ശ്യാംരാജ്,
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള
മേക്കപ്പ – ശ്രീജിത്ത് ഗുരുവായൂർ,
കോസ്റ്റ്യം -ഡിസൈൻ -സ മീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രഘുരാമവർമ്മ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- രോഹൻരാജ്, റെമീസ് ബഷീർ ,.പ്രൊഡക്ഷൻ എക്സിക്കുട്ടീ – അനീഷ് നന്തിപുരം,
പ്രൊഡക്ഷൻ മാനേജർ – സുജീവ് ഡാൻ.
ലൈൻ പ്രൊഡ്യൂസർ – ഹാരിസ് ദേശം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – രെത്തീന,
ഇരിങ്ങാലക്കുടയിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കാന്ന ഈ ചിത്രം എസ് ക്യൂബ് ഫിലിംസ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ .ഋഷി ലാൽ ഉണ്ണികൃഷ്ണൻ

shortlink

Related Articles

Post Your Comments


Back to top button