Movie ReviewsNEWS

എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്, ചതുരത്തിലെ എല്ലാ സീനുകളും ഒറിജിനൽ ആണ്: സ്വാസിക

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ചിത്രത്തിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ താൻ അഭിനയിച്ചത് ഡ്യൂപ്പില്ലാതെയെന്ന് നടി സ്വാസിക. ചിത്രത്തിൽ സെലേന എന്ന നായികാ കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് എന്നും സ്വാസിക വെളിപ്പെടുത്തി. മനോരമക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ.

ചിത്രത്തിൽ അഭിനയിച്ചത് ഞാൻ തന്നെയാണ്, ഡ്യൂപ് ഒന്നുമില്ല. എല്ലാ സീനുകളും ഒറിജിനൽ ആണ്. ഡ്യൂപ് ആണ് അഭിനയിച്ചതെന്ന് ചില കമന്റുകൾ കണ്ടു. ഞാൻ ഇതിനു മുൻപ് എന്റെ ശരീരഭാഗങ്ങൾ അങ്ങനെ കാണിച്ചുള്ള വസ്ത്രം ധരിച്ചിട്ടില്ല. അതുകൊണ്ട് എന്റെ ശരീരം എങ്ങനെയാണെന്ന് ആളുകൾക്ക് അറിയില്ല. കാണിച്ചത് എന്റെ കാലുകൾ തന്നെയാണ്. എന്റെ കാലുകൾ അത്യാവശ്യം ഭംഗിയുള്ളതാണ്. സെലേന എന്ന കഥാപാത്രം ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തിട്ടുണ്ട് അത് കഥാപാത്രത്തിന്റെ പൂർണതയ്ക്ക് അത്യാവശ്യമാണ്. – സ്വാസിക പറയുന്നു.

ചതുരത്തിന്റെ ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളെപ്പറ്റി വിമർശനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നുവെന്ന് താരം ചൂണ്ടിക്കാട്ടുന്നു. അത് ഒന്നുരണ്ടു സീനുകൾ മാത്രം കണ്ടു ജഡ്ജ് ചെയ്യുന്നതിന്റെ കുഴപ്പമാണ്. അത്തരമൊരു സീനിന്റെ ആവശ്യം എന്തായിരുന്നു എന്ന് സിനിമ കണ്ടാൽ അല്ലെ അറിയൂ. ഒരുകാര്യം മുഴുവൻ കാണാനോ വായിക്കാനോ ക്ഷമ ഇല്ലാതെ അല്പസ്വല്പം വെട്ടിയെടുത്ത് പ്രകോപനപരമായ തലക്കെട്ടിട്ട് പ്രചരിപ്പിക്കുന്ന ഓൺലൈൻ സൈറ്റുകൾ ഒരുപാടുണ്ടെന്നും താരം ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments


Back to top button