GeneralKollywoodLatest NewsNEWS

സംസാരിക്കാനോ ചെവി കേള്‍ക്കാനോ നടി അഭിനയയ്ക്ക് കഴിയില്ല: താരവും വിശാലും വിവാഹിതരാകുന്നു?‌

വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയിൽ അഭിനയയും വേഷമിടുന്നുണ്ട്.

മലയാളികൾക്ക് ഏറെ പരിചിതനാണ് തമിഴ് നടൻ വിശാൽ. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത വില്ലന്‍ അടക്കമുള്ള മലയാളം സിനിമകളിലും വിശാല്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് നടൻ വിശാലിന്റെ വിവാഹകാര്യമാണ്.

നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാര്‍ത്തകള്‍ വരുന്നത്. നാടോടികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല. വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയിൽ അഭിനയയും വേഷമിടുന്നുണ്ട്. അതിനു പിന്നാലെയാണ് ഇരുവരും വിവാഹിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്.

നടികർ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയിൽ മാത്രമാണ് താൻ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ എന്നാണു വിശാൽ പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button