CinemaComing SoonLatest NewsNEWS

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും ഒന്നിക്കുന്നു

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നയൻതാരയും നിവിൻ പോളിയും വീണ്ടും ഒന്നിക്കുന്നു. ‘ഡിയര്‍ സ്റ്റുഡന്റ്‍സ്’ എന്ന ചിത്രത്തിലാണ് നയൻതാര നായികയാകുക. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. നവാഗതരായ സന്ദീപ് കുമാറും ജോര്‍ജ് ഫിലിപ്പുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തില്‍ നേരത്തെ നിവിൻ പോളിയും നയൻതാരയും ജോഡികളായി എത്തിയിരുന്നു. ‘താരം’ എന്ന ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ‘താരം’ എന്നാണ് റിപ്പോർട്ടുകൾ.

Read Also:- ആരോഗ്യനില മോശം, എല്ലാവരുടെയും പ്രാര്‍ത്ഥന വേണമെന്ന് ആശുപത്രിക്കിടക്കയിൽ നിന്ന് സുമ ജയറാം

റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ് ആണ് നിവിൻ പോളി നായകനായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് നിര്‍മാണം. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിൽ‌സൺ എന്നിവരും നിവിൻ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button