അനൂപ് മേനോന്റെ ‘പദ്മ’ ഒടിടിയിൽ സ്‍ട്രീമിംഗ് ആരംഭിച്ചു

അനൂപ് മേനോൻ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘പദ്‍മ’. അനൂപ് മേനോനും സുരഭി ലക്ഷ്‍മിയും കേന്ദ്ര കഥാപാത്രത്തിലെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണം ലഭിച്ചിരുന്നു. ഇപ്പോഴിതാ, അനൂപ് മേനോൻ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

ആമസോണ്‍ പ്രൈം വീഡിയോയിലാണ് ‘പദ്‍മ’ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്‍ണന്‍, ശ്രുതി രജനീകാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മഹാദേവൻ തമ്പിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.

Read Also:- ഒരു യുവാവിൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന സംഭവങ്ങൾ തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ കാണാൻ കള്ളനും ഭഗവതിയും

അനൂപ് മേനോൻ തന്നെയാണ് ചിത്രം നിര്‍മ്മിച്ചതും. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിലാണ് നിര്‍മ്മാണം. പ്രൊജക്ട് ഡിസൈനർ ബാദുഷയാണ്. എഡിറ്റിംഗ് സിയാൻ, കലാസംവിധാനം ദുന്‍ദു രഞ്‍ജീവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ ജി, ഡിസൈൻ ആന്റണി സ്റ്റീഫന്‍, പിആർഒ പി ശിവപ്രസാദ്.

Share
Leave a Comment