CinemaLatest NewsNew ReleaseNEWS

ധനുഷിന്റെ നായികയായി സംയുക്ത മേനോൻ; ‘വാത്തി’ റിലീസിനൊരുങ്ങുന്നു

ധനുഷ് നായകനാകുന്ന ‘വാത്തി’യുടെ പുതിയ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം 2023 ഫെബ്രുവരി 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പങ്കുവച്ച് കൊണ്ടാണ് അണിയറ പ്രവർത്തകർ പുതിയ റിലീസ് തിയതി പുറത്തുവിട്ടത്. നേരത്തെ, ഡിസംബർ 2ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു.

മലയാളി താരം സംയുക്ത മേനോനാണ് വാത്തിയിൽ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മ്മിക്കുന്നത്. നവീൻ നൂളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്.

Read Also:- ഞാൻ കോഴി ആണെന്ന് പറയരുത്, എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഇഷ്ടപ്പെട്ടു: അവരൊരു ഡോക്ടർ ആണ്, ഞാൻ എഞ്ചിനീയറും

തിരുച്ചിദ്രമ്പലമാണ് ധനുഷിന്‍റേതായി റിലീസ് ചെയ്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധപിടിച്ചു പറ്റിയ സിനിമ. മിത്രൻ ജവഹറാണ് സംവിധാനം ചെയ്തത്. ‘നാനേ വരുവേൻ’ എന്ന ചിത്രമാണ് ധനുഷിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ധനുഷിന്റെ സഹോദരൻ സെല്‍വരാഘവനാണ് ചിത്രം സംവിധാനം ചെയ്തത്. സെല്‍വരാഘവൻ അതിഥി കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button