GeneralLatest NewsNEWS

സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാരൂഖ് ഖാന്‍

സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണെന്ന് ഷാരൂഖ് ഖാന്‍. ഷാര്‍ജ ബുക്ക് ഫെയറില്‍ അതിഥിയായി എത്തിയപ്പോള്‍ പ്രേക്ഷകരോട് സംവദിക്കുകയായിരുന്നു താരം. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത് എന്നാണ് ഷാരൂഖ് കൂട്ടിച്ചേർത്തു.

‘ഞാന്‍ ചെയ്ത സിനിമ ഏറ്റവും മികച്ചതാണെന്ന് സിനിമ ചെയ്യുന്നവര്‍ക്ക് തോന്നിയേക്കാം. പക്ഷേ സിനിമ വിജയിക്കുന്നത് പ്രേക്ഷകന്റെ അഭിരുചി അനുസരിച്ചാണ്. ഒരു വെള്ളിയാഴ്ചയില്‍ എടുത്തുയര്‍ത്തപ്പെടുന്നതും മറ്റൊരു വെള്ളിയാഴ്ചയില്‍ വലിച്ചെറിയപ്പെട്ടേക്കാവുന്നതുമായ ജീവിതമാണ് സിനിമാക്കാരുടേത്. സിനിമയുടെ വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത് പ്രേക്ഷകരാണ്’ ഷാരൂഖ് ഖാന്‍ പറയുന്നു.

Read Also:-  ദിലീപ് ശബരിമല ദർശനം നടത്തി

അതേസമയം, ‘പത്താന്‍’ ആണ് ഷാരൂഖിന്റെതായി റിലീസിനൊരുങ്ങുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017ല്‍ പുറത്തിറങ്ങിയ ‘സീറോ’ സിനിമയ്ക്ക് ശേഷം ഷാരൂഖിന്റെതായി എത്തുന്ന പുതിയ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം തുടങ്ങിയ താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button