CinemaComing SoonLatest NewsNEWS

ആന പ്രേമിയായി നയന്‍താര: ‘എന്‍ടി 81’ ഫസ്റ്റ് ലുക്ക് പുറത്ത്

ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പുതിയ ചിത്രമാണ് ‘എന്‍ടി 81’. എന്‍ടി 81 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സംവിധായകൻ വിഘ്നേശ് ശിവൻ പുറത്തുവിട്ടു. ആനയുടെ തുമ്പിക്കയ്യില്‍ പിടിച്ച് നില്‍ക്കുന്ന നയന്‍താരയുടെ കൈകളാണ് പോസ്റ്ററിലുളളത്. എതിര്‍ നീച്ചല്‍, കാക്കി സട്ടൈ, കൊടി, പട്ടാസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ആര്‍ എസ് സെന്തില്‍ കുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്.

റൗഡി പിക്ചേഴ്സിന്‍റെ ബാനറില്‍ വിഘ്നേശ് ശിവനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേസമയം, ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് പോസ്റ്റർ പങ്കുവെച്ച് വിഘ്നേശ് ശിവൻ പറഞ്ഞു.

‘ഗംഭീരമായ വിജ ചിത്രങ്ങള്‍ക്ക് ശേഷം ദുരൈ സെന്തില്‍ കുമാറിനൊപ്പം ഒന്നിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. റൗഡി പിക്ചേഴ്സ് ആദ്യമായിയാണ് അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യുന്നത്. കുടുംബങ്ങളും കുട്ടികളും ഇഷ്ടപ്പെടുന്ന മനോഹര സ്ക്രിപ്റ്റായിരിക്കും ഇത്’ വിഘ്നേശ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചു.

Read Also:- ആരും കാണാത്ത സ്ഥലത്ത് ഞാൻ ടാറ്റൂ ചെയ്തിട്ടുണ്ട്, ശരീരത്തിൽ 18 ടാറ്റൂ ഉണ്ട്: പ്രിയ വാര്യർ പറയുന്നു

എന്നാൽ, നയൻതാരയുടേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗോള്‍ഡ് എന്ന ചിത്രമാണ് മലയാളത്തിൽ നയൻതാരയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൽഫോൺസ് പുത്രനാണ്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ നയൻതാര തന്നെയാണ് നായിക. തമിഴിൽ ‘കണക്റ്റ്’ എന്ന ഹൊറർ ത്രില്ലർ ചിത്രവും അണിയറയിൽ ഒരുങ്ങുന്നു.

shortlink

Related Articles

Post Your Comments


Back to top button