KeralaLatest News

അമ്മയുടെ അന്നത്തെ നിലവിളി ഇപ്പോഴും മനസിലുണ്ട്, മുറിയിലാകെ രക്തം : അച്ഛനെക്കുറിച്ച് സിദ്ധാർത്ഥ്

മലയാളികളുടെ പ്രിയപ്പെട്ട നടിയായ കെപിഎസി ലളിത. കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിടപറഞ്ഞത്. അമ്മയുടെ മരണത്തിന് ശേഷം സിനിമ തിരക്കുകളിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ചതുരം എന്ന സിനിമയിലൂടെയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. സമ്മിശ്ര പ്രതികണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോളിതാ അച്ഛനെക്കുറിച്ച് പറയുകയാണ് സിദ്ധാർത്ഥ്. സ്പിരിറ്റ് എന്ന മൂവിയിലെ അനുഭവവുമായി ബന്ധപ്പെട്ടാണ് സിദ്ധാർത്ഥിന്റെ പ്രതികരണം.

‘വ്യക്തിപരമായി എനിക്ക് കണക്ട് ആയ സീൻ ആയിരുന്നു അത്. എന്റെ മനസ്സിൽ വളരെ ആഴത്തിൽ കിടക്കുന്ന ഒരോർമ്മയാണ് അത്. രാത്രി ഉറങ്ങുകയായിരുന്നു. പെട്ടെന്ന് അമ്മയുടെ നിലവിളി ആണ് കേൾക്കുന്നത്. അയ്യോ സിദ്ധൂ , ശ്രീക്കുട്ടീ ഓടി വാ എന്ന്. ഞെട്ടി എഴുന്നേറ്റ് ചെല്ലുമ്പോൾ അച്ഛൻ രക്തം ഛർദ്ദിക്കുകയായിരുന്നു’. ‘ആ ചിത്രം മനസ്സിൽ പതിഞ്ഞിട്ടുണ്ട്.

ഈ സീൻ ചെയ്യുന്ന സമയത്ത് ആ സംഭവങ്ങൾ മനസ്സിലേക്ക് വീണ്ടും വന്നു കൊണ്ടിരുന്നു. രക്തം ഛർദ്ദിക്കുമ്പോൾ അതിനകത്ത് കഷ്ണങ്ങൾ കണ്ടിട്ടുണ്ട്. സ്പിരിറ്റിലെ കഥാപാത്രം നന്നായതിൽ ഒപ്പം അഭിനയിച്ചവരുടെ പങ്കും ഉണ്ട്. ഉമ്മാ എന്ന് വിളിച്ച ശേഷം വീഴുന്ന ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ട്. അതെടുക്കുമ്പോൾ ലാലേട്ടന്റെ കൈയിലായിരുന്നു എന്റെ തല വെച്ചിരുന്നത്. ആക്ഷൻ പറയുമ്പോൾ ഞാൻ തല പിന്നിലേക്ക് ആക്കുന്നുണ്ട്’

‘പക്ഷെ അദ്ദേഹത്തിന്റെ കൈ ശക്തമായതിനാൽ തല താഴേക്ക് പോവുന്നില്ല. ഒരും ടൈമിം​ഗിൽ പുള്ളി എന്റെ കൈ അയച്ചു. അതിനാൽ ആ സീൻ നന്നായതിൽ കോ ആക്ടറുടെ പങ്കും ഉണ്ട്. കരിയറിൽ അമ്മ എന്നെ ആർക്കെങ്കിലും റെക്കമന്റ് ചെയ്യുന്ന ആളല്ല. എന്നെ വളർത്തിയതും അങ്ങനെ തന്നെയാണ്. ബാക്കിയുള്ളവരുടെ കഷ്ടപ്പാട് മനസ്സിലാക്ക് എന്നാണ് പറഞ്ഞിരുന്നത്

shortlink

Related Articles

Post Your Comments


Back to top button