CinemaLatest NewsNEWS

ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാൽ കഥാപാത്രത്തെ വിവരിച്ചു നൽകുന്നത്: ഗുരു സോമസുന്ദരം

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ബറോസ്’. മോഹൻലാല്‍ സംവിധാനം ചെയ്യുന്നുവെന്നതുകൊണ്ടു തന്നെ പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ചിത്രമാണ് ‘ബറോസ്’. മോഹൻലാല്‍ തന്നെ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചിത്രത്തില്‍ താൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഗുരു സോമസുന്ദരം.

‘വളരെ സ്നേഹ സമ്പന്നനായ ഒരു വ്യക്തിയാണ് മോഹൻലാല്‍. ഏറെ പരിചയസമ്പന്നനായ ഒരു സംവിധായകനെ പോലെയാണ് മോഹൻലാല്‍ കഥാപാത്രത്തെ വിവരിച്ചുനല്‍കുന്നത്. ചെയ്യേണ്ടത് എന്താണ് എന്ന് അദ്ദേഹം പറഞ്ഞു തരും. സംവിധായകൻ പറയുന്ന രീതിയില്‍ മാത്രമാണ് ഞാൻ അഭിനയിക്കുന്നത്’.

”ബറോസി’ലെ ക്യാരക്ടര്‍ റോള്‍ എനിക്ക് ഏറെ ഇഷ്‍ടപ്പെട്ടതാണ്. ബറോസ് ഇതുവരെ ചെയ്തതില്‍ വെച്ചേറ്റവും വലിയ സിനിമയാണ്. കുറെ അഭിനേതാക്കള്‍, കോസ്റ്റ്യൂംസ്, ടെക്നീഷ്യൻസ്, കഥ തുടങ്ങിയെല്ലാം ഭയങ്കരമാണ്’ ഗുരു സോമസുന്ദരം പറഞ്ഞു.

Read Also:- കൈതിയുടെ റീമേക്കുമായി അജയ് ദേവ്ഗൺ: ‘ഭോലാ’ ടീസർ പുറത്ത്

ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. അഭ്യാസം തികഞ്ഞൊരു സംവിധായകൻ തന്നെയാണ് മോഹൻലാൽ എന്നും നല്ലൊരു സിനിമയായിരിക്കും ബറോസ് എന്നതിന് തനിക്ക് യാതൊരു സംശയവും ഇല്ലെന്നും ടി കെ രാജീവ് കുമാർ നേരത്തെ സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button