GeneralLatest NewsMollywoodNEWS

ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്, ഭക്ഷണമാണ് നമ്മുടെ രാജാവ്: സുരേഷ് ഗോപി

രാജാവ് വന്നാലും ഭക്ഷണത്തിന്റെ മുമ്പി ല്‍ നിന്നും എഴുന്നേല്‍ക്കരുത്

മലയാളികളുടെ പ്രിയപ്പെട്ട നടനും രാഷ്ട്രീയ പ്രവർത്തകനുമാണ് സുരേഷ് ഗോപി. ഭക്ഷണത്തിന്റെ പ്രാധാന്യവും ഭക്ഷണത്തിന്റെ പെരുമയും മഹിമയും ആദരവും എന്താണെന്ന് സ്‌കൂളില്‍ വെച്ചേ താന്‍ പഠിച്ചിട്ടുണ്ടെന്നു താരം പറയുന്നു. ഭക്ഷണം വിളമ്പി കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

read also: പഞ്ചുരുളിയും ഗുളികനും ക്ഷമിച്ചാലും സംഗീത ലോകം ക്ഷമിക്കില്ല: തൈക്കുടം ബ്രിഡ്ജിനെ വിമര്‍ശിച്ച്‌ ശങ്കു.ടി.ദാസ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

താന്‍ പഠിച്ചത് ആഗ്ലോ ഇന്ത്യന്‍ സ്‌കൂളിലാണ്. ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചാല്‍ ഏത് ജാതിയാണെങ്കിലും കുരിശ് വരച്ച്‌ 13 പ്രാവശ്യം പ്രാര്‍ത്ഥന ചൊല്ലിയാണ് അവസാനിപ്പിക്കുന്നത്.

ഭക്ഷണം വിളമ്പി കഴിക്കാന്‍ ഇരുന്ന് കഴിഞ്ഞാല്‍, പിന്നെ ഭക്ഷണമാണ് നമ്മുടെ രാജാവ്. അത് നമ്മുടെ സംസ്‌കാരത്തില്‍ പറയും. അതാണ് നിന്നെ ജീവനോടെ നിലനിര്‍ത്തുന്നത് എന്ന്. രാജാവ് വന്നാലും ഭക്ഷണത്തിന്റെ മുമ്പി ല്‍ നിന്നും എഴുന്നേല്‍ക്കരുത്. ഭക്ഷണത്തിന്റെ മുമ്പില്‍ ചലപില വര്‍ത്തമാനം പറയരുത്. ഭക്ഷണത്തിലായിരിക്കണം ശ്രദ്ധ. ഒരു അരിമണി പോലും പ്ലേറ്റിലോ തറയിലോ വീണു പോവരുത്. ഞാന്‍ മാക്സിമം അതൊക്കെ നോക്കും. ഒരു അരിമണി പോലും പാഴാക്കരുതെന്നാണ് പറയാറ്.

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ ആണ് സുരേഷ് ഗോപിയുടെ ഇനി വരാനിരിക്കുന്ന ചിത്രം

shortlink

Related Articles

Post Your Comments


Back to top button