Uncategorized

നീതി ജയിക്കുന്നു, ആമസോൺ പ്രൈം ‘കാന്താര’യിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ നീക്കം ചെയ്തു: തൈക്കുടം ബ്രിഡ്ജ്

ഇന്ത്യൻ സിനിമയിലെ തന്നെ അമ്പരപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രമാണ് ‘കാന്താര’. തിയേറ്ററുകളിലും ബോക്സ് ഓഫീസിലും മികച്ച വിജയം സ്വന്തമാക്കിയ ചിത്രം ഇന്ന് മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീംമി​ഗ്. കോപ്പിയടി വിവാദത്തിൽ അകപ്പെട്ട ചിത്രത്തിലെ ‘വരാഹ രൂപം’ പാട്ടില്ലാതെയാണ് കാന്താര സ്ട്രീമിങ്ങിന് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ, തൈക്കുടം ബ്രിഡ്ജ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

‘ആമസോൺ പ്രൈം, കാന്താര എന്ന സിനിമയിൽ നിന്ന് ഞങ്ങളുടെ ‘നവരസം’ എന്ന ഗാനത്തിന്റെ കോപ്പിയടിച്ച പതിപ്പ് നീക്കം ചെയ്തു. നീതി ജയിക്കുന്നു. അവകാശങ്ങൾക്കായി പോരാടുന്നതിന് ഹൃദയപൂർവമായ പിന്തുണ നൽകിയ ഞങ്ങളുടെ സംഗീത സാഹോദര്യത്തിനും ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി’ തൈക്കുടം ബ്രിഡ്ജ് കുറിച്ചു.

അജനീഷ് ലോകേഷ് സംഗീതം നൽകിയ ​ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ കോപ്പിയാണെന്നാണ് ഉയർന്ന ആരോപണം. ഗാനം തൈക്കുടം ബ്രിഡ്ജിന്‍റെ അനുവാദം ഇല്ലാതെ പ്രസിദ്ധീകരിച്ചതിന് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും, ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ യൂട്യൂബ്, സ്പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കെല്ലാം ഗാനം കാണിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് ‘കാന്താര’. സെപ്റ്റംബര്‍ 30ന് ആദ്യമെത്തിയ കന്നഡ പതിപ്പ് കര്‍ണാടകത്തിന് പുറത്തും പതിയെ പ്രേക്ഷക ശ്രദ്ധയും കൈയടിയും നേടാന്‍ തുടങ്ങിയതോടെയാണ് ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം മൊഴിമാറ്റ പതിപ്പുകള്‍ അണിയറക്കാര്‍ പുറത്തിറക്കിയത്.

Read Also:- നിങ്ങള്‍ ഒരു താരമാണ് എന്നത് മാത്രം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു ചിത്രം വിജയിക്കില്ല: അനുപം ഖേര്‍

ഹൊംബാളെയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്‍തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button