NEWS

ട്രാഫിക് നിയമം ലംഘിച്ച നടന്‍ വിജയ്ക്ക് പിഴ: ചതിച്ചത് വൈറലായ വീഡിയോ

ചെന്നൈ: ട്രാഫിക് നിയമം ലംഘിച്ചതിന് നടന്‍ വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. ടിന്റഡ് ഫിലിമൊട്ടിച്ച വാഹനം ഉപയോഗിച്ചതിനാണ് വിജയ്ക്ക് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ. കഴിഞ്ഞ ദിവസം പനയൂരില്‍ തന്റെ ആരാധകരെ കാണാന്‍ താരമെത്തിയിരുന്നു. വിജയ് പനയൂരിലെത്തിയ എസ്‌യുവി കാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലുമായിരുന്നു.

എന്നാല്‍ കാറില്‍ സണ്‍ഫിലിമൊട്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കു വെയ്ക്കുകയും ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് വിജയ്ക്ക് പിഴ ചുമത്തുകയായിരുന്നു. അതേസമയം, വരിശ് എന്ന ചിത്രമാണ് വിജയിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായികയായി എത്തുന്നത്.

തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രം, വിജയ്‍യുടെ കരിയറിലെ 66-ാം സിനിമയാണ്. ഫാമിലി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, യോഗി ബാബു, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് വരിശിന്‍റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്.

shortlink

Related Articles

Post Your Comments


Back to top button