CinemaGeneralLatest NewsNEWS

ഒടിടിയിലും നേട്ടം കൊയ്ത് ദുല്‍ഖറിന്‍റെ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമായിരുന്നു ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. തിയേറ്ററുകളിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രം ഒടിടിയിൽ റിലീസിനെത്തിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം നവംബർ 25ന് ഒടിടിയിൽ സ്ട്രീമിംഗിനെത്തിയത്. സീ ഫൈവിലൂടെയായിരുന്നു സ്ട്രീമിം​ഗ്. ഇപ്പോഴിതാ, സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെട്ട ചിത്രം ഒടിടിയിലും നേട്ടം കൊയ്ത് വിവരമാണ് പുറത്തുവരുന്നത്.

സ്ട്രീമിം​ഗ് ആരംഭിച്ച് 24 മണിക്കൂറിൽ 30 മില്യൺ ആൾക്കാരാണ് ഛുപ് കണ്ടിരിക്കുന്നത്. ദുൽഖർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ‘പ്രേക്ഷകർ അഭിനന്ദിക്കുന്ന ഒരു സിനിമ എല്ലാ നാഴികക്കല്ലുകളും മറികടക്കും’, ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

ആര്‍ ബല്‍കി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിർമ്മിച്ചിക്കുന്നത് ഗൗരി ഷിന്‍ഡെ, ആര്‍ ബല്‍കി, രാകേഷ് ജുന്‍ജുന്‍വാല എന്നിവര്‍ ചേര്‍ന്നാണ്. ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രത്തില്‍ ശ്രേയ ധന്വന്തരി, പൂജാ ഭട്ട് എന്നിവരാണ് നായികമാർ.

Read Also:- ഭര്‍ത്താവിന്റെ ക്രൂരത അതിരുവിടുന്നു, വിവാഹമോചനം നല്‍കാന്‍ തയ്യാറാവാതെ ഭര്‍ത്താവ്: നടി സുകന്യയുടെ ജീവിതത്തിൽ നടന്നത്

വിശാല്‍ സിന്‍ഹ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് ഈണം നൽകിയത് അമിത് ത്രിവേദിയാണ്. എഡിറ്റിംഗ് നയന്‍ എച്ച് കെ ഭദ്ര. സംവിധായകനൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്ദീപ് ഷറദ് റവാഡെ, സൗണ്ട് ഡിസൈനിംഗ് ദേബഷിഷ് മിശ്ര, വരികള്‍ സ്വാനന്ദ് കിര്‍കിറെ, വസ്ത്രാലങ്കാരം അയ്ഷ മര്‍ച്ചന്‍റ്, സംഘട്ടനം വിക്രം ദഹിയ.

shortlink

Related Articles

Post Your Comments


Back to top button