CinemaGeneralLatest NewsNEWS

‘അൽഫോൻസ് പുത്രനോ.. അതാരാ’?: തിയേറ്ററിലേക്ക് വാ, അപ്പോൾ മനസിലാകുമെന്ന് സംവിധായകൻ

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഗോൾഡ്’. കഴിഞ്ഞ ദിവസം ‘ഗോൾഡി’ന്റെ പോസ്റ്റർ അൽഫോൻസ് പുത്രൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ. ‘അൽഫോൻസ് പുത്രനോ.. അതാരാ?’ എന്നൊരാൾ കമന്റ് ചെയ്തു. ഈ കമന്റിന് പിന്നാലെ അൽഫോൻസിന്റെ കിടിലൻ മറുപടിയും എത്തി.

‘എന്റെ പടം റിലീസ് ചെയ്യുമ്പോൾ തിയേറ്ററിലേക്ക് വാ. അപ്പോൾ മനസിലാകും ഞാൻ ആരാണെന്ന്’, എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. ഗോൾഡിനെക്കുറിച്ചുള്ള അൽഫോൻസിന്റെ കോൺഫിഡൻസാണിതെന്ന് ചിലർ അഭിപ്രായപ്പെട്ടു.

സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തിൽ രസകരങ്ങളായ ട്രോളുകളും പോസ്റ്റിന് താഴെ ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ഡിസംബർ ഒന്നിനാണ് ഗോൾഡ് പ്രദർശനത്തിനെത്തുന്നത്.

Read Also:- മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തിളങ്ങി മീന അനിൽ കുമാറിന്റെ ‘സ്വബോധം’

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, മല്ലിക സുകുമാരന്‍, ഷമ്മി തിലകന്‍, ദീപ്തി സതി, ശാന്തി കൃഷ്ണ, ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍, റോഷന്‍ മാത്യു, സുരേഷ് കൃഷ്ണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം.

shortlink

Related Articles

Post Your Comments


Back to top button