GeneralHollywoodLatest NewsNEWSWorld Cinemas

ആരാധകർ നിരാശയിൽ : അവതാറിന് കേരളത്തില്‍ വിലക്ക്!!

മൂന്ന് ആഴ്ച പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവതാർ 2. ഡിസംബര്‍ 16ന് ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രം. എന്നാൽ, ഈ ജെയിംസ് കാമറൂണ്‍ ചിത്രത്തിനു കേരളത്തില്‍ വിലക്ക്.

ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. മൂന്ന് ആഴ്ച പ്രദര്‍ശിപ്പിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അന്യഭാഷാ ചിത്രങ്ങള്‍ക്കുള്ള മാനദണ്ഡം അവതാര്‍ 2 ലംഘിച്ചതായും ഫിയോക്ക് അധികൃതര്‍ പറഞ്ഞു. വിതരണക്കാര്‍ ആവശ്യപ്പെടുന്ന തുക കൂടുതലാണെന്നും ഫിയോക്ക് വ്യക്തമാക്കി.

read also: മത്സ്യകന്യക കേന്ദ്ര കഥാപാത്രമാകുന്ന ‘ഐ ആം എ ഫാദർ’: റിലീസ് തീയതി പ്രഖ്യാപിച്ചു

ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് ഫിയോക്ക് വിലക്ക് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button