BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി മിയ ഖലിഫ?: പ്രതികരണവുമായി താരം

ബിഗ് ബോസില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിച്ച് മുന്‍ പോണ്‍ താരം മിയ ഖലിഫ. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പതിനാറാം സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ പങ്കെടുക്കാന്‍ മിയ താല്‍പര്യം കാണിച്ചുവെന്നും അണിയറ പ്രവര്‍ത്തകര്‍ നടിയെ സമീപിച്ചെന്നുമുള്ള രീതിയിലാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇപ്പോൾ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മിയ. താൻ ഇന്ത്യയിലേക്ക് ഇല്ല എന്നാണ് മിയ പറയുന്നത്. ‘ഞാന്‍ ഒരിക്കലും ഇന്ത്യയില്‍ കാല് കുത്തന്‍ പോവുന്നില്ല. അതിനാല്‍, ഞാന്‍ ബിഗ് ബോസില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ചുവെന്ന് പറഞ്ഞവരെ അതില്‍ നിന്നും പുറത്താക്കണം’ എന്നാണ് മിയ ട്വീറ്റിലൂടെ പറയുന്നത്. ട്വിറ്ററിലൂടെയാണ് മിയയുടെ പ്രതികരണം.

പണത്തോടുള്ള ആര്‍ത്തിയല്ല, പെട്രോള്‍ അടിക്കാന്‍ പൈസയില്ല: സമ്മാനമായി ലഭിച്ച കാർ തിരികെ നൽകിയതിനെക്കുറിച്ചു പ്രദീപ്

മുമ്പും ഇന്ത്യയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് മിയ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള പോണ്‍ താരമായിരുന്നു മിയ ഖലീഫ. എന്നാല്‍ പിന്നീട് കരിയര്‍ ഉപേക്ഷിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button