CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘നാഗപഞ്ചമി’ മ്യൂസിക് വീഡിയോ ലോഞ്ച് മണ്ണാറശാലയിൽ നടന്നു

ആലപ്പുഴ: എംആർ അനൂപ് രാജ്‌ സംവിധാനം ചെയ്ത ‘നാഗപഞ്ചമി’ എന്ന മ്യൂസിക് വീഡിയോ ലോഞ്ച് ദിവ്യശ്രീ. ഉമാദേവി അന്തർജനം നിർവഹിച്ചു. സംവിധായകൻ എംആർ അനൂപ് രാജ്‌, ഗായകൻ സജിത് ചന്ദ്രൻ, ഛായാഗ്രഹകൻ രാരിഷ്, പിആർഓ അയ്മനം സാജൻ, അഭിനേതാക്കൾ ആയ ഏബിൾ മോൻ, വൈഷ്ണവി, ഷിബു പരവൂർ, അസോസിയേറ്റ് ഡയറക്ടർ രാജേഷ് കുമാർ, മണ്ണാറശാലയിലെ ശ്രീ. ജയദേവൻ തുടങ്ങിയവർ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.

സുവർണ മനു എഴുതിയ ഗാനത്തിന് സംഗീതം നൽകിയത് ജയേഷ് സ്റ്റീഫൻ ആണ്. സെവൻ വേണ്ടേഴ്സിന്റെ ബാനറിൽ രതീഷ് കുറുപ്പ്, നിജിൻ പിആർ, രാജേഷ് ഗോപാല കൃഷ്ണ പിള്ള എന്നിവർ ചേർന്ന് നിർമ്മിച്ച ‘നാഗപഞ്ചമി’ ഈസ്റ്റ്‌ കോസ്റ്റ് ചാനലിലൂടെ ഡിസംബർ 2 വെള്ളിയാഴ്ച റിലീസ് ചെയ്യും.

shortlink

Related Articles

Post Your Comments


Back to top button