CinemaLatest NewsNEWS

സമന്തയുടെ ‘യശോദ’ പ്രദർശനം തുടരും: കേസ് പിൻവലിച്ച് കോടതി

സമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘യശോദ’ ചിത്രത്തിന്റെ കേസ് പിൻവലിച്ച് കോടതി. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രി നൽകിയ പരാതിയാണ് പിൻവലിച്ചത്. ഇവിഎ ഐവി എഫ് ആശുപത്രിയുടെ പേര് മോശമായി ഉപയോ​ഗിച്ചുവെന്നും ഇതോടെ വിശ്വസ്തത നഷ്‌ടപ്പെട്ടുവെന്നും ആരോപിച്ചാണ് അധികൃതർ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം യശോദയുടെ നിർമ്മാതാവും ശിവലെങ്ക കൃഷ്ണ പ്രസാദും ഇവിഎ ഐവിഎഫ് ഹോസ്പിറ്റൽസ് മാനേജിംഗ് ഡയറക്ടറും നടത്തിയ പത്രസമ്മേളനത്തിൽ കേസ് കോടതിയിൽ നിന്ന് പിൻവലിച്ചതായി അറിയിച്ചു. സിനിമയിൽ നിന്ന് ആശുപത്രിയുടെ പേര് നീക്കം ചെയ്തതായും പുതിയ തിരുത്തിയ പതിപ്പ് ഉടൻ വിതരണക്കാർക്ക് അയയ്‌ക്കുമെന്നും നിർമ്മാതാവ് പറഞ്ഞു.

നഷ്ടപരിഹാരത്തിന് കേസ് ഫയൽ ചെയ്തിട്ടില്ലെന്നും ആശുപത്രിയുടെ വിശ്വാസ്യതയും അതിന്റെ നടപടിക്രമങ്ങളും നിർമ്മാതാക്കളെ അറിയിക്കാൻ വേണ്ടിയാണെന്നും ഇവിഎ ഐവിഎഫ് ഹോസ്പിറ്റൽസ് എംഡി പറഞ്ഞു. പെട്ടെന്ന് പ്രതികരിച്ചതിന് ശിവലെങ്ക കൃഷ്ണ പ്രസാദിന് നന്ദി അറിയിക്കുകയും ചെയ്തു.

Read Also:- ‘കശ്മീർ ഫയല്‍’ വിവാദം: മാപ്പ് പറഞ്ഞ് ഇസ്രായേൽ കോൺസൽ ജനറൽ

ആശുപത്രിയുടെ പേരില്ലാതെയുള്ള ഒടിടി പതിപ്പും തിയേറ്റർ പതിപ്പും ഉടൻ മാറ്റും. ശ്രീദേവി മൂവീസിന് കീഴിൽ നിർമ്മിച്ച് ഹരിയും ഹരീഷും ചേർന്നാണ് യശോദ സംവിധാനം ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും സമന്തയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഫൈറ്റ് സീക്വന്‍സുകളിലും വൈകാരിക രംഗങ്ങളിലും സമന്ത മികച്ച രീതിയിലുള്ള പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് പ്രതികരണങ്ങൾ.

shortlink

Related Articles

Post Your Comments


Back to top button