CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

സൗമ്യ മേനോൻ നായികയാവുന്ന ‘ലെഹരായി’: തീയേറ്ററുകളിലേക്ക്

കൊച്ചി: ചുരുങ്ങിയ സമയം കൊണ്ട് മലയാളി മനസുകളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ. മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും താരം ഇപ്പോൾ സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ‘ലെഹരായി’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ഡിസംബർ 9 ന് ചിത്രം റിലീസ് ചെയ്യും.

ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു. എസ്എൽഎസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘ലെഹരായി’ സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവ്വഹിച്ചിരിക്കുന്നത്. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസം, തൊട്ടിത്തരം തോന്നിയതില്‍ അത്ഭുതമില്ല: വായടപ്പിക്കുന്ന മറുപടി നൽകി ദുര്‍ഗ

എംഎൻ ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്, വാർത്ത പ്രചരണം: പിശിവപ്രസാദ് എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

shortlink

Post Your Comments


Back to top button