GeneralLatest NewsMollywoodNEWS

കുറച്ച്‌ എംഡിഎംഎ എടുക്കട്ടെ എന്ന് ആ കുട്ടികള്‍ ചോദിച്ചു: മീനാക്ഷിയുടെ വെളിപ്പെടുത്തൽ

അന്ന് എംഡിഎംഎ എന്ന് ഞാന്‍ കേട്ടിട്ടില്ല

ഒരു സ്‌കൂളില്‍ സിനിമയുടെ ഷൂട്ടിംഗിനായി എത്തിയപ്പോൾ മാരക ലഹരി മരുന്നായ എംഡിഎംഎ വേണോ എന്ന് ചില വിദ്യാർത്ഥികൾ തന്നോട് ചോദിച്ചുവെന്ന് ബാലതാരം മീനാക്ഷിയുടെ വെളിപ്പെടുത്തൽ. ലഹരിക്കെതിരെ ബോധവല്‍ക്കരണത്തിനായി ജനം ടിവി സംഘടിപ്പിച്ച ‘ഒരുമിക്കാം നമ്മുടെ മക്കള്‍ക്കായി’ എന്ന പരിപാടിയിലായിരുന്നു മീനാക്ഷിയുടെ തുറന്നു പറച്ചിൽ.

read also: ‘ഞാൻ മരിച്ചിട്ടില്ല, പറഞ്ഞോളൂ മധു മോഹനാണ്’ ഫോണുകൾക്ക് മറുപടിയുമായി സാക്ഷാൽ മധു മോഹൻ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘വിജയ് യേശുദാസ് നായകനായ ‘ക്ലാസ് ബൈ എ സോള്‍ജിയര്‍’ എന്ന ചിത്രത്തിലാണ് ഞാനിപ്പോള്‍ അഭിനയിക്കുന്നത്. ലഹരി ഉപയോഗത്തെപ്പറ്റി പറയുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഷൂട്ടിംഗ് ഒരു ദിവസം സ്‌കൂളില്‍ നടക്കുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം ഞാന്‍ കളിച്ചും ചിരിച്ചും നടന്നു. ഈ സമയം പ്ലസ് വണ്‍, പ്ലസ് ടു-വില്‍ പഠിക്കുന്ന കുറേ ആണ്‍കുട്ടികള്‍ എന്റെ അടുത്ത് വന്ന് കുറച്ച്‌ എംഡിഎംഎ എടുക്കട്ടെ എന്ന് ചോദിക്കുകയായിരുന്നു’.

‘അവര്‍ ഒരുപക്ഷെ തമാശയ്‌ക്ക് ചോദിച്ചതാവാം. അന്ന് എംഡിഎംഎ എന്ന് ഞാന്‍ കേട്ടിട്ടില്ല. ‘എം ആന്റ് എം’ എന്ന ചോക്ലേറ്റ് ആണെന്നാണ് ഞാന്‍ കരുതിയത്. അവര്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഓ..നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്‍ തന്നോളൂ..’ പെട്ടന്ന് അവര്‍ അത്ഭുതപ്പെട്ടു. കുറച്ചു കഴിഞ്ഞ് കുട്ടികള്‍ എന്റെ അടുത്ത് വന്ന് ചോദിച്ചു, ‘നീ എന്താണെന്ന് ഓര്‍ത്തിട്ടാ വേണമെന്ന് പറഞ്ഞത്’ എന്ന്. ഇവിടെ എംഡിഎംഎയുടെ ഉപയോഗത്തിനെതിരെ ക്ലാസ് എടുക്കുന്നത് കേട്ടപ്പോള്‍ ഈ അനുഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്.’- മീനാക്ഷി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button